കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു. ഭവാനിപൂര്‍ സീറ്റില്‍ നിന്നാവും മമത ജനവധി തേടുക.
ഭവാനിപൂരില്‍ നിന്നും വിജയിച്ച് മന്ത്രിയായ സൊവാന്‍പൂര്‍ ദേബ് ചാറ്റര്‍ജി എം.എല്‍.എ സ്ഥാനം രാജിവെച്ചു. മമത നേരത്തെ മത്സരിച്ച് ജയിച്ചിരുന്ന മണ്ഡലമായിരുന്നു ഭവാനിപൂര്‍.
നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയെ സുരക്ഷിതമായ മണ്ഡലത്തില്‍ തന്നെ നിര്‍ത്തി വിജയിപ്പിക്കേണ്ടതുണ്ടെന്നതിനാലാണ് ഭവാനിപൂരില്‍ തന്നെ നിര്‍ത്താന്‍ തീരുമാനിക്കുന്നത്. അതേസമയം എം.എല്‍.എ സ്ഥാനമൊഴിഞ്ഞെങ്കിലും സൊവന്‍ ചാറ്റര്‍ജി മന്ത്രിയായി തുടരുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
തൃണമൂല്‍ നേതാവ് സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹം മത്സരിച്ചിരുന്ന നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കാന്‍ മമത തീരുമാനിച്ചത്. സുവേന്തു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ടാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. എന്നാല്‍ 2000 വോട്ടുകള്‍ക്ക് മമത സുവേന്തുവിനോട് പരാജയപ്പെടുകയായിരുന്നു.