കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ കൂടി ബി.ജെ.പിയിലേക്ക്. ജിതേന്ദ്ര തിവാരിയാണ് ഏറ്റവും പുതിയതായി ബി.ജെ.പിയിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധി.
പന്ദബേശ്വറില്‍ നിന്ന് കഴിഞ്ഞ രണ്ട് തവണയും ജയിച്ചത് ജിതേന്ദ്ര തിവാരിയാണ്. അസന്‍സോളിലെ മുന്‍ മേയറുമായിരുന്നു തിവാരി. ഹൂഗ്ലിയില്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷില്‍ നിന്നാണ് തിവാരി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
‘ബംഗാളിന്റെ വികസനത്തിനായാണ് ഞാന്‍ ബി.ജെ.പിയില്‍ ചേരുന്നത്. തൃണമൂലില്‍ നിന്നുകൊണ്ട് ഒന്നും ചെയ്യാനാകില്ല’, തിവാരി പറഞ്ഞു.
സ്ഥിരമായി മത്സരിക്കുന്നവരെ ഒഴിവാക്കാന്‍ തൃണമൂല്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തിവാരി പാര്‍ട്ടി വിട്ടതെന്ന് ശ്രദ്ധേയമാണ്. ബംഗാളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയിലേക്ക് 19 എം.എല്‍.എമാരാണ് ഇതുവരെ കൂറുമാറിയിരിക്കുന്നത്.
ഇതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 294 നിയോജകമണ്ഡലങ്ങളില്‍ 30 ശതമാനത്തോളം പുതിയ സ്ഥാനാര്‍ത്ഥികളാകാനാണ് സാധ്യത.
2016 ല്‍ 211 സീറ്റില്‍ തൃണമൂലും 77 സീറ്റില്‍ ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികളുമാണ് ജയിച്ചിരുന്നത്. മൂന്ന് സീറ്റിലാണ് ബി.ജെ.പിയ്ക്ക് ജയിക്കാനായിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mamata Banerjee TMC MLA Jitendra Tiwari Joins BJP in Hooghly