കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി മൂന്നാം തവണയും അധികാരത്തിലേറി.
കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് മമത സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ ബാക്കി മന്ത്രിമാര്‍ മെയ് 9 ന് സത്യപ്രതിജ്ഞ ചെയ്യും.
തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് കാഴ്ചവെച്ചത്. 292 സീറ്റുകളില്‍ 213 സീറ്റ് തൃണമൂല്‍ നേടി ബി.ജെ.പിക്ക് 77 സീറ്റാണ് ലഭിച്ചത്. ഇടതിനും കോണ്‍ഗ്രസിനും ഒരു സീറ്റും ലഭിച്ചില്ല.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളില്‍ വലിയ തരത്തിലുള്ള അക്രമമാണ് അരങ്ങേറിയത്. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയെന്നാണ് കണക്കുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mamata Banerjee Takes Oath As Bengal Chief Minister For 3rd Time