| Monday, 12th April 2021, 6:03 pm

നാക്കിന് നിയന്ത്രണം വേണം; ബി.ജെ.പിക്ക് നാണമില്ലേയെന്ന് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെപ്പിന് പിന്നാലെ നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. അക്രമപരവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്ട്രീയത്തില്‍ നിന്ന് വിലക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുമെന്നാ
ണ് മമത ബാനര്‍ജി പറഞ്ഞത്.

‘ബി.ജെ.പിക്ക് നാണമില്ല. നാല് പേരെ കൊന്നശേഷം നാല് റൗണ്ടുകള്‍ കൂടി വെടിവച്ചുകൊല്ലണമെന്നാണ് അവര്‍ പറയുന്നത്. ഇങ്ങനെയാണോ ഒരു രാഷ്ട്രീയ പാര്‍ട്ടി സംസാരിക്കുന്നത്? രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ നാവിന് നിയന്ത്രണം ഉണ്ടായിരിക്കണം.

ഇത്തരം ആളുകളെ ബംഗാളിന്റെ ഭാഗമാണെന്ന് പറയാന്‍ തന്നെ നാണമാകുന്നു. അവരെ അറസ്റ്റ് ചെയ്യുകയും രാഷ്ട്രീയത്തില്‍ നിന്ന് വിലക്കുകയും വേണം.

സഭയില്‍ ഒരു സ്വകാര്യ ബില്‍ നീക്കാന്‍ ഞാന്‍ സൗഗതാ റോയിയോട് ആവശ്യപ്പെടും. ഇത്തരം അക്രമണപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെയും ‘ഗോലി മാരോ എന്ന് പറയുന്നവരെ രാഷ്ട്രീയമായി നിരോധിക്കണം, ‘അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mamata Banerjee says she will introduce bill to ban those making violent, inflammatory remarks from politics

We use cookies to give you the best possible experience. Learn more