| Saturday, 15th May 2021, 2:19 pm

മമത ബാനര്‍ജിയുടെ സഹോദരന്‍ അഷിം ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദരന്‍ അഷിം ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചു. 60 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊല്‍ക്കത്തയിലെ മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഷിം ബാനര്‍ജി.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ശനിയാഴ്ച ഉച്ചയോടെ തന്നെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

പശ്ചിമ ബംഗാളില്‍ പുതുതായി 20,846 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 136 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബംഗാളില്‍ ഇതുവരെ 10. 49 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 3,26,098 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു. 3,53,299 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോഗമുക്തരായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Mamata Banerjee’s Brother Dies Of Covid-Related Complications

We use cookies to give you the best possible experience. Learn more