| Saturday, 12th January 2019, 10:21 am

''ഡിസാസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ ''എന്ന പേരില്‍ മറ്റൊരു സിനിമ എടുക്കേണ്ടിയിരിക്കുന്നു; മോദിക്കെതിരെ മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രം തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ നാടകമായിരുന്നു എന്നാണ് മമത പറയുന്നത്.

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ എന്താണ് അവര്‍ കാണിച്ചുകൂട്ടിയത്. എല്ലാവരും യഥാര്‍ത്ഥത്തില്‍ ആക്ഡിന്റല്‍ പ്രൈം മിനിസ്റ്റര്‍മാരല്ലേ? എനിക്ക് യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ടൈറ്റിലിന്റെ അര്‍ത്ഥം മനസിലായിട്ടില്ല. – മമത ബാനര്‍ജി പറഞ്ഞു.


തിരുവാഭരണം തിരിച്ചുവരില്ലെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി പന്തളം മുന്‍ കൊട്ടാരം


നോക്കൂ, ഞാന്‍ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായ ഒരു പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ആളാണ്. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്ന് നിങ്ങളുടെ അനുഗ്രഹത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കി. യഥാര്‍ത്ഥത്തില്‍ അതൊരു വ്യതിചലനമാണ്. അത് തെറ്റാണ്.- മമത ബാനര്‍ജി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ ഒരു നാടകം ചെയ്തവര്‍ ഡിസാസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ മറ്റൊരു സിനിമ കൂടി കാണും. വരും ദിവസങ്ങളില്‍ അതും പ്രദര്‍ശിപ്പിക്കപ്പെടും. ആരും രക്ഷപ്പെടുകയില്ല. നിങ്ങള്‍ കാണിക്കുന്നതെന്തും പ്രതിഫലിക്കപ്പെടും- മമത ബാനര്‍ജി.

ആദ്യം സ്വന്തം മുഖം കണ്ണാടിയില്‍ നോക്കൂ. നിങ്ങള്‍ക്ക് പുഞ്ചിരിക്കാന്‍ പോലും കഴിയില്ല. നല്ലത് സംസാരിക്കാന്‍ കഴിയില്ല. ആളുകള്‍ നിങ്ങളെ കാണുമ്പോള്‍ ഒറേ, ബാബാ ഗബ്ബാര്‍ സിങ് വരുന്നു എന്ന് വിളിച്ചുകൂവുവന്നതായി നിങ്ങള്‍ക്ക് തോന്നു. എന്നാല്‍ അവര്‍ ജബ്ബാര്‍ സിങ് വരുന്നു എന്നായിരിക്കും പറയുന്നത്- മമത പറഞ്ഞു.

കൊല്‍ക്കത്തയില്‍ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തര്‍ തിയേറ്റര്‍ തല്ലിത്തകര്‍ക്കുകയും ഇതിന് പിന്നാലെ സിനിമാ പ്രദര്‍ശനം നിര്‍ത്തിവെക്കുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more