ന്യൂദല്‍ഹി: ബി.ജെ.പിയുടെ പ്രസ്താവനകള്‍ക്ക് മറുപടി പറയാന്‍ താന്‍ അവരുടെ ജോലിക്കാരിയല്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും ന്യൂദല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മമത.
ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് ആദ്യലക്ഷ്യമെന്നും അതിനുവേണ്ടി യോജിച്ച പോരാട്ടം നടത്തുമെന്നും മമത ബാനര്‍ജി പറഞ്ഞു. ഓരോ സംസ്ഥാനത്തും അവിടുത്തെ ശക്തമായ പ്രതിപക്ഷ പാര്‍ട്ടി പോരാട്ടം നയിക്കും. പശ്ചിമബംഗാളില്‍ തങ്ങള്‍ക്കാണ് ശക്തി. അവിടെ സ്വന്തം നിലയില്‍ പോരാട്ടം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്നും മമത പറഞ്ഞു.
Read Also : ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ശ്രീ മോഹന്‍ദാസ്ജി
2019 ല്‍ വീണ്ടും അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ബി.ജെ.പിക്കറിയാമെന്നും അതുകൊണ്ടാണ് അവര്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കാന്‍ തയ്യാറാകാത്തതെന്നും മമത കുറ്റപ്പെടുത്തി. അധിക്ഷേപത്തെ അത്തരത്തില്‍തന്നെ നേരിടുന്നത് തങ്ങളുടെ സംസ്‌കാരമല്ല. രാഷ്ട്രീയത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നത്. പ്രതിപക്ഷത്തിന്റെ യോജിച്ച നേതൃത്വമാവും 2019 ലെ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും മമത കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി മമത സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ച കാര്യങ്ങള്‍ എന്തെന്ന് വ്യക്തമല്ല. കൂടിക്കാഴ്ച 20 മിനുട്ടോളം നീണ്ടു. ഏറെ നാളായി തനിക്ക് അറിയാവുന്ന വ്യക്തിയാണ് അദ്വാനിജിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തെ കുറിച്ച് സംസാരിച്ചെന്നും ഇത് സ്വാഭാവിക സന്ദര്‍ശനം മാത്രമാണെന്നും മമത ബാനര്‍ജി പ്രതികരിച്ചു
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി നിരവധി നേതാക്കളുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍ മോദി അമിത് ഷാ കൂട്ടുകെട്ടിലും നിലവിലെ ഭരണത്തലും അസംതൃപ്തിയുള്ള ബി.ജെ.പിയിലെ വിമതരുമായി മമത കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.