| Friday, 3rd December 2021, 8:02 am

ഗൗതം അദാനിയെ സന്ദര്‍ശിച്ച് മമത ബാനര്‍ജി; അണിയറയില്‍ ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങളോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യവസായി ഗൗതം അദാനിയിമായി കൂടിക്കാഴ്ച നടത്തി.

പശ്ചിമ ബംഗാളിലെ അദാനിയുടെ ബിസിനസ്സ് മേഖലയിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷം നടക്കുന്ന ബംഗാള്‍ ബിസിനസ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അദാനി അറിയിച്ചിട്ടുണ്ട്. മമതയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അദാനിയുടെ അറിയിപ്പ്. വിവിധ നിക്ഷേപവുമായി ബന്ധപ്പെട്ട് മമതയുമായി സംസാരിച്ചെന്നും അദാനി പറഞ്ഞു. ഒന്നര മണിക്കൂറോളമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ശരദ് പവാര്‍, ആദിത്യ താക്കറെ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായും ജാവേദ് അക്തര്‍, സ്വര ഭാസ്‌കര്‍ തുടങ്ങിയ പ്രമുഖ സിവില്‍ സൊസൈറ്റി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയ ബാനര്‍ജി രണ്ട് ദിവസത്തെ മുംബൈ പര്യടനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അദാനിയുമായി കൂടിക്കാഴ്ച നടത്തിയത്.

ബി.ജെ.പിക്കെതിരെ മുന്നണിയുണ്ടാക്കാനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുമുള്ള തിരിക്കുപിടിച്ച ഓട്ടത്തിലാണ് മമത. ഇത്തരം ഒരു സാഹചര്യത്തിലാണ് അദാനിയുമായുള്ള കൂടിക്കാഴ്ച.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Mamata Banerjee Meets Business Tycoon Gautam Adani In Kolkata

Latest Stories

We use cookies to give you the best possible experience. Learn more