ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടികാഴ്ച്ചക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാഷായുമായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൂടികാഴ്ച്ച നടത്തി. അസം ദേശീയ പൗരത്വപട്ടികയെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. എന്നാല്‍ പല ചോദ്യത്തിനും അമിതാ് ഷാ മറുപടി നല്‍കിയിരുന്നില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് മമത ബാനര്‍ജി അമിത് ഷായെ കാണുന്നത്.
എന്‍.ആര്‍.സിയില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചക്കിടെ ഉന്നയിച്ചിരുന്നുവെന്ന് മമത കൂടികാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാളില്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വളരെ കുറച്ച് സമയം മാത്രം നീണ്ടു നിന്ന് കൂടികാഴ്ച്ചയില്‍ അതിനെക്കുറിച്ച് ചര്‍ച്ചയുണ്ടായില്ലെന്നും ബംഗാളില്‍ എന്‍. ആര്‍.സി നടപ്പിലാക്കേണ്ട ആവശ്യമില്ലെന്നും മമത പ്രതികരിച്ചു.
അമിത് ഷാ ബി.ജെ.പി ദേശീയാധ്യക്ഷനായിരുന്ന സമയത്ത് രണ്ട് പാര്‍ട്ടി മേധാവികളും തമ്മില്‍ വലിയ വാക്ക് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇന്നലെയായിരുന്നു മമത മോദിയുമായി കൂടികാഴ്ച്ച നടത്തിയത്.
മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം അത് തൃപ്തികരമാണെന്നും ഗുണകരമാണെന്നുമായിരുന്നു മമതയുടെ പ്രതികരണം.
മോദിയുടെ വീട്ടില്‍വെച്ചായിരുന്നു ഇരുവരും തമ്മില്‍ക്കണ്ടത്. രാഷ്ട്രീയം സംസാരിക്കാതെ ബംഗാളിന്റെ വികസനകാര്യങ്ങള്‍ സംസാരിക്കാമെന്ന ആശയം മമത തന്നെ മുന്നോട്ട് വെക്കുകയായിരുന്നു.
ബംഗാളില്‍ ബിര്‍ഭമില്‍ കല്‍ക്കരിപ്പാടം ഉദ്ഘാടനം ചെയ്യാനായി മോദിയെ മമത ക്ഷണിച്ചിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കല്‍ക്കരിപ്പാടമാണിതെന്നും നവരാത്രി ദിവസമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും മമത പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ സി.ബി.ഐ വീണ്ടും നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ക്കൂടിയാണു കൂടിക്കാഴ്ച.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ