ന്യൂദല്‍ഹി: ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി സന്ദര്‍സിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
പാര്‍മെന്റിന് സമീപത്തുള്ള അദ്വാനിയുടെ ഓഫീസിലെത്തിയാണ് മമത അദ്ദേഹത്തെ കണ്ടത്. അദ്വാനിയില്‍ നിന്നും അനുഗ്രഹം തേടാനാണ് താന്‍ എത്തിയതെന്നും സന്ദര്‍ശത്തിന് മറ്റ് പ്രത്യേക കാരണങ്ങള്‍ ഇല്ലെന്നുമാണ് മമത പറഞ്ഞത്.
എല്‍.കെ അദ്വാനിയെ മമത ബാനര്‍ജി സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്. മമതയെ തന്റെ ഓഫീസിലേക്ക് അദ്വാനി സ്വീകരിക്കുന്നതും ഇരുവരും സംസാരിക്കുന്നതുമായ ദൃശ്യങ്ങളാണ് എ.എന്‍.ഐ പുറത്തുവിട്ടത്.
തന്റെ ആദ്യ പ്രണയം വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ ; രസികന്‍ മറുപടിയുമായി ദീപിക പള്ളിക്കല്‍
എന്നാല്‍ കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ച കാര്യങ്ങള്‍ എന്തെന്ന് വ്യക്തമല്ല. കൂടിക്കാഴ്ച 20 മിനുട്ടോളം നീണ്ടു. ഏറെ നാളായി തനിക്ക് അറിയാവുന്ന വ്യക്തിയാണ് അദ്വാനിജിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തെ കുറിച്ച് സംസാരിച്ചെന്നും ഇത് സ്വാഭാവിക സന്ദര്‍ശനം മാത്രമാണെന്നും മമത ബാനര്‍ജി പ്രതികരിച്ചു.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി നിരവധി നേതാക്കളുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍ മോദി അമിത് ഷാ കൂട്ടുകെട്ടിലും നിലവിലെ ഭരണത്തലും അസംതൃപ്തിയുള്ള ബി.ജെ.പിയിലെ വിമതരുമായി മമത കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.