| Monday, 6th February 2017, 1:56 pm

മമതാ ബാനര്‍ജി മിനി മോദി: എന്തുകൊണ്ട് അവര്‍ എതിരാളികളായെന്ന് മനസിലാവുന്നില്ല: ചേതന്‍ ഭഗത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മമതജിയും മോദിജിയും എതിരാളികളായത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല. രാഷ്ട്രീയത്തോടുള്ള അവരുടെ സമീപനം സമാനമാണ്.


കല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെറു പതിപ്പാണെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. കൊല്‍ക്കത്ത ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

“മമതജിയും മോദിജിയും എതിരാളികളായത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല. രാഷ്ട്രീയത്തോടുള്ള അവരുടെ സമീപനം സമാനമാണ്. മമത യഥാര്‍ത്ഥത്തില്‍ ഒരു മിനി മോദി മാത്രമാണ്. ” അദ്ദേഹം പറഞ്ഞു.

നീണ്ട കാലങ്ങള്‍ക്ക് ശേഷം ഒരു പ്രധാനമന്ത്രി ജോലി ചെയ്യുന്നത് കാണുവാന്‍ സാധിച്ചെന്നും നോട്ടു പിന്‍വലിക്കലിനെപറ്റി അദ്ദേഹം പറഞ്ഞു. അതേസമയം നോട്ടുനിരോധനം രാഷ്ട്രീയമായി ഗുണം ചെയ്യുമെങ്കിലും സാമ്പത്തികമായി അത് വലിയ ദോഷമുണ്ടാക്കുമെന്നും ചേതന്‍ ഭഗത് വിലയിരുത്തി.


Must Read: ‘ഞാനും പത്രം വായിക്കാറുണ്ട്’ കണ്ണൂരിലെ ബി.ജെ.പി അക്രമം രാജ്യസഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ച കെ.കെ രാഗേഷിനോട് പി.ജെ കുര്യന്‍ 


“ഇത് നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതത്തിന് വളരെയധികം ഗുണം ചെയ്യും. എന്നാല്‍ സാമ്പത്തികമായി പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കില്ല. നോട്ടുനിരോധനം കൊണ്ട് വിലയ് മല്യയുടെ ലെവലിലുള്ളവരെ പിടികൂടാന്‍ കഴിഞ്ഞെന്ന് എനിക്കു തോന്നുന്നില്ല.” അദ്ദേഹം പറഞ്ഞു.

തനിക്ക് രാഷ്ട്രീയത്തില്‍ രംഗ പ്രവേശനം ചെയ്യുവാന്‍ പദ്ധതിയില്ല, രാഷ്ട്രീയത്തെക്കാള്‍ കരുത്ത് സാഹിത്യ രംഗത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more