[]കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്ന് ചുവപ്പിനെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് മമത സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബീക്കണ്‍ ലൈറ്റുകളുടെ നിറം മാറ്റാനാണ് സര്‍ക്കാറിന്റെ തീരുമാനം.
പശ്ചിമ ബംഗാളിലെ ഗതാഗത മന്ത്രി ഇപ്പോള്‍ പുതിയ ഉത്തരവിറക്കിയിരിക്കുകയാണ്. സ്റ്റേറ്റ് വാഹനങ്ങളില്‍ നിന്ന് ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കി പകരം പച്ചയോ നീലയോ ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം.[]
ബീക്കണ്‍ ലൈറ്റുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ഉത്തരവ്.
ആംബുലന്‍സുകളും ദുരന്തനിവാരണ സേനയും ചുവപ്പിന് പകരം പച്ചയോ നീലയോ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ഗതാഗത മന്ത്രി മദന്‍മിത്ര പറഞ്ഞു.
ചുവപ്പ് ലൈറ്റും സൈറണും വാഹനങ്ങളില്‍ അനധികൃതമായി ഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.
ഉന്നത പദവിയിലിക്കുന്ന വ്യക്തികള്‍, ആംബുലന്‍സുകള്‍, ഫയര്‍ഫോഴ്‌സ്, പോലീസ്, സൈനിക സേവനങ്ങള്‍ എന്നിവയ്ക്ക് മാത്രമായി ഇവ പരിമിതപ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.