കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ പരാതിയുമായി ബി.ജെ.പി.
ഭവാനിപൂരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ തനിക്കെതിരെയുള്ള അഞ്ച് പൊലീസ് കേസുകള്‍ മമത മറച്ചുവെച്ചു എന്നാണ് ആരോപണം.
അസമില്‍ മമതയ്‌ക്കെതിരെ അഞ്ച് പൊലീസ് കേസുകള്‍ ഉണ്ടെന്നും അതിന്റെ ക്രിമിനല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇക്കാര്യം മറച്ചുവെച്ചാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്നും കാണിച്ച് മമതയ്‌ക്കെതിരെ മത്സരിക്കുന്ന പ്രിയങ്ക ടിബ്രെവാള്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, രാജ്യത്ത് ജനാധിപത്യമില്ലെന്നും തനിക്കെതിരെ ലക്ഷകണക്കിന് എഫ്.ഐ.ആര്‍ എടുത്താലും തനിക്കൊരു പേടിയുമില്ലെന്നുമാണ് മമത ഇതിന് മറുപടി പറഞ്ഞത്.
സെപ്റ്റംബര്‍ 30നാണ് തെരഞ്ഞെടുപ്പ്. നന്ദിഗ്രാമില്‍ തോറ്റ മമതയ്ക്ക് ഭവാനിപൂരില്‍ മത്സരം നിര്‍ണായകമാണ്.