കൊല്‍ക്കത്ത: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ മമത അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് മമത പുതിയ തീരുമാനം അറിയിച്ചത്.
ഭരണഘടനാനുസൃതമായ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കണമെന്നായിരുന്നു തന്റെ തീരുമാനം. എന്നാല്‍ ആ നിലപാട് മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായെന്നാണ് മമത പറയുന്നത്.
‘ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിലെ വാര്‍ത്തകളില്‍ കണ്ടത് ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങളില്‍ 54പേര്‍ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി അവകാശപ്പെട്ടതാണ്. ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങളേയില്ല. ഞങ്ങളുടെ പക്കല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു രേഖയുമില്ല. സോണി, ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇതാണെന്നെ പ്രേരിപ്പിച്ചത്.’ എന്നാണ് മമത പറഞ്ഞത്.
നേരത്തെ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് മമത അറിയിച്ചത്.
‘ഒന്ന് രണ്ട് മുഖ്യമന്ത്രിമാരുമായി ഞാന്‍ സംസാരിച്ചിരുന്നു. അതിനുശേഷമാണ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് തീരുമാനിച്ചത്. ഭരണഘടനാപ്രകാരം ചില ചടങ്ങുകളുണ്ട്. ‘ എന്നായിരുന്നു മമത പറഞ്ഞത്.