ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയാണ് ഉണ്ടായതെന്നും അതിനാല്‍ ധര്‍ണ അവസാനിപ്പിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു.
ധര്‍ണ ഭരണഘടനയുടേയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും അടുത്ത ആഴ്ച ഈ വിഷയം ഉന്നയിച്ച് ദല്‍ഹിയില്‍ സമരം ആരംഭിക്കുമെന്നും മമത വ്യക്തമാക്കി.
സംസ്ഥാന ഏജന്‍സികള്‍ ഉള്‍പ്പെടെ എല്ലാ ഏജന്‍സികളെയും നിയന്ത്രിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ദല്‍ഹിയില്‍ ഒറ്റ പാര്‍ട്ടി ഭരണവും ഒറ്റയാള്‍ സര്‍ക്കാരുമാണ്. പ്രധാനമന്ത്രി രാജിവച്ച് ഗുജറാത്തിലേക്കുപോകണമെന്നും മമത ആവശ്യപ്പെട്ടു.
#WATCH WB CM Mamata Banerjee:Ask Yogi to take care of Uttar Pradesh first. So many ppl have been killed,even police were murdered,so many ppl were lynched,he himself will lose if he contests elections.He doesn’t have a place to stand in UP that’s why he”s roaming around in Bengal pic.twitter.com/ijtBwTHdvX
— ANI (@ANI) February 5, 2019
ഇന്നലെ രാത്രി എട്ടര മുതലാണ് മമത “ഭരണഘടന സംരക്ഷിക്കുക” എന്നാവശ്യപ്പെട്ട് മുതിര്‍ന്ന മന്ത്രിമാര്‍ക്കൊപ്പം മമത ബാനര്‍ജി മെട്രോ സ്റ്റേഷന് ധര്‍ണ ആരംഭിച്ചത്. സി.ബി.ഐയ്ക്ക് എതിരെയല്ല കേന്ദ്ര സര്‍ക്കാരിനെതിരെയാണ് തന്റെ യുദ്ധമെന്നും മമതാ ബനാര്‍ജി പറഞ്ഞിരുന്നു.