| Sunday, 5th August 2018, 3:03 pm

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമതാ ബാനര്‍ജി എത്തിയാല്‍ സന്തോഷം; പൂര്‍ണ പിന്തുണയെന്ന് എച്ച്.ഡി ദേവഗൗഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തു നിന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമത ബാനര്‍ജി എത്തിയാല്‍ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് തലവനുമായ എച്ച്.ഡി ദേവഗൗഡ.

“”പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമത ബാനര്‍ജിയെ ഉയര്‍ത്തിക്കാട്ടിയാല്‍ അതിനെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യും. 17 വര്‍ഷം ഇന്ത്യയെ ഭരിച്ച നേതാവാണ് ഇന്ദിര ഗാന്ധി. പുരുഷന്‍മാത്രമേ പ്രധാനമന്ത്രിമാരാകാകൂ എന്നൊന്നും ഇല്ല. എന്തുകൊണ്ട് മമതയ്‌ക്കോ മായാവതിക്കോ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കൂടാ? – എച്ച്.ഡി ദേവഗൗഡ ചോദിച്ചു. 1996 ല്‍ സ്ത്രീസംവരണത്തിന് വേണ്ടി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചത് താനാമെന്നും ദേവഗൗഡ പറഞ്ഞു.


നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേര്‍ന്നുകൊണ്ടുള്ള ഹരജി എ.എം.എം.എ പിന്‍വലിച്ചു


മൂന്നാം മുന്നണിയ്ക്കായുള്ള ശ്രമങ്ങള്‍ അതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. ബി.ജെ.പി ഇതരപാര്‍ട്ടികളെ ഒരുമിക്കാനുള്ള മികച്ച ശ്രമം മമത ബാനര്‍ജിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. 1996 ല്‍ ജെ.ഡി.യു സഖ്യസര്‍ക്കാരിനെ കൊണ്ടുവന്നെങ്കിലും അതിന് ഒരു വര്‍ഷം മാത്രമേ നിലനിന്നിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷ ഐക്യനിര ഉണ്ടാവാന്‍ പ്രാദേശിക പാര്‍ട്ടികളുടെയെല്ലാം പിന്തുണ കൂടിയേ തീരൂവെന്നും അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭയമെന്ന വികാരം വര്‍ധിച്ചുവരികയാണ്. യു.പിയിലും ബീഹാറിലെ ഗുജറാത്തിലും പിന്നാക്ക വിഭാഗക്കാര്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് ജീവിക്കുന്നത്.

2019 ല്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ ഒരു ശക്തമായ പ്രതിപക്ഷനിര അത്യാവശ്യമാണെന്നും അതില്‍ ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസിന് വലിയൊരു പങ്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more