കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേയും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടേയും റോഡ് ഷോ .ഒരേ ദിവസമാണ് ഇരുവരും നന്ദിഗ്രാമില്‍ റോഡ് ഷോ നടത്തുന്നത്.
അമിത് ഷായുടെ നന്ദിഗ്രാമിലെ റോഡ്‌ഷോയുടെ വേദി മുറിച്ചുകടക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ മമതയ്ക്ക് നേരെ ജയ്ശ്രീറാം വിളിക്കുകയും പിന്തുടരുകയും ചെയ്തു. മമതയുടെ പരിപാടിയുടെ വേദിയിലേക്ക് പോകുംവഴിയായിരുന്നു മമതയെ പിന്തുടര്‍ന്നുകൊണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം വിളിച്ചത്.
ഞായറാഴ്ച മുതല്‍ മമത നന്ദിഗ്രാമില്‍ ക്യാംപ് ചെയ്യുകയാണ്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണം അവസാനിപ്പിക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ചയാണ്. 39 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വേട്ടെടുപ്പ് നടക്കുക.
മാര്‍ച്ച് 27 നാണ് ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്.
70 ശതമാനത്തിലേറെ പോളിംഗാണ് ഒന്നാംഘട്ടത്തില്‍ രേഖപ്പെടുത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mamata Banerjee, Amit Shah Hold Roadshows in Nandigram as Bengal Battle Heats Up