കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ബി.ജെ.പി നേതാവ് സുവേന്തു അധികാരി. പ്രധാനമന്ത്രിക്കെതിരെ മമത വൃത്തികെട്ട ഭാഷയാണ് ഉപയോഗിക്കുന്നതെന്നും മമതയ്ക്ക് സംയമനം ഇല്ലെന്നും സുവേന്തു ആരോപിച്ചു.
”മുഖ്യമന്ത്രിയായതിനാല്‍ അവര്‍ കുറച്ച് സംയമനം പാലിക്കണം. പ്രധാനമന്ത്രിക്കെതിരെ അവര്‍ വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്നു. അവര്‍ 66 കാരിയായ ആന്റി ആണ്, ” നന്ദിഗ്രാമില്‍ സുവേന്തു പറഞ്ഞു.
അതേസമയം, ബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുകയാണ്. 30 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. തൃണമൂലില്‍ നിന്നു പുറത്തു പോയ സുവേന്തു അധികാരിയും മമത ബാനര്‍ജിയും തമ്മില്‍ മത്സരിക്കുന്ന നന്ദിഗ്രാമിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.
മാര്‍ച്ച് 27നായിരുന്നു പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 150 ഓളം ഇ.വി.എമ്മുകള്‍ തകരാറിലായതായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക