കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏല്‍പിച്ച ആഘാതത്തെ മറികടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും. ഇതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. തൃണമൂലിന്റെ ഗംഭീര തിരി
ച്ചുവരവാണ് പശ്ചിമബംഗാളില്‍ ഉണ്ടായിരിക്കുന്നത്.
കാളിയഗഞ്ചും ഖരഗ്പുര്‍ സദറും കരിംപൂരും തൃണമൂല്‍ തൂത്തുവാരി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ പ്രതീക്ഷയിലായിരുന്ന ബി.ജെ.പിയെ വെല്ലുവിളിച്ചാണ് മമതയുടെ നേതൃത്വത്തില്‍ തൃണമൂലിന്റെ പ്രകടനം. കാളിയഗഞ്ചില്‍ ആദ്യ ജയം എന്നതും തൃണമൂലിന് ഇരട്ടി മധുരം നല്‍കുന്നുണ്ട്.
ബംഗാളിലെ തൃണമൂലിന്റെ വിജയം മമതാ ബാനര്‍ജി എന്ന രാഷ്ട്രീയക്കാരിയുടെ തിരിച്ചുവരവാണെന്നാണ് രാഷ്ട്രീയ നിരൂപകര്‍ വിലയിരുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം മികച്ച പ്രകടനം കാഴ്ചവെക്കാതെ പോയ മമതയ്ക്ക് വിവിധ ഭാഗങ്ങളില്‍നിന്നും വിമര്‍ശനം നേരിട്ടിരുന്നു. ബംഗാളില്‍ മമതാ യുഗത്തിന്റെ അവസാനം എന്നുപോലും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാനുണ്ടായ കാരണം പാര്‍ട്ടിക്കുള്ളിലെ ചാരന്മാരാണെന്നായിരുന്നു ഉയര്‍ന്ന ആരോപണങ്ങളിലൊന്ന്. പാര്‍ട്ടിക്കുള്ളില്‍ മമതയ്‌ക്കെതിരെ വിമത ശബ്ദങ്ങളുയരുകയാണെന്ന അഭ്യൂഹത്തിലേക്കായിരുന്നു ഇത് വിരല്‍ ചൂണ്ടിയത്. തൃണമൂല്‍ പ്രവര്‍ത്തകരുടെ ബി.ജെ.പിയിലേക്കുള്ള ചേക്കേറലും മമതയ്ക്ക് തിരിച്ചടിയായി.
മമതയുടെ ഭരണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അസ്വസ്ഥരാണ് എന്ന വിമര്‍ശങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഇവക്കെല്ലാം ഒറ്റവാക്കില്‍ മറുപടി നല്‍കുകയാണ് ഈ രാഷ്ട്രീയനേതാവ്. പകരം വക്കാനില്ലാത്ത വിജയമാണ് ഉപതെരഞ്ഞെടുപ്പില്‍ മമത നേടിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം മമത തൃണമൂലിനെയും പശ്ചിമ ബംഗാളിനെയും ചേര്‍ത്തുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്‍.ആര്‍.സിയില്‍ കേന്ദ്രത്തിനെതിരെ പ്രതികരിച്ചും അനധികൃത കുടിയേറ്റക്കാര്‍ക്ക് ഭൂമി വാഗ്ദാനം ചെയ്തും മമത ജനഹൃദയങ്ങളിലേക്ക് വീണ്ടും ഇടിച്ചുകയറുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പിയുടെ അഹങ്കാര രാഷ്ട്രീയത്തിന് ജനം നല്‍കിയ മറുപടിയെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തില്‍ മമതാ ബാനര്‍ജിയുടെ പ്രതികരണം. വിജയം ബംഗാളിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നെന്നും ബി.ജെ.പി ജനങ്ങളെ അപമാനിക്കുകയായിരുന്നെന്നും മമത പറഞ്ഞു.
ബി.ജെ.പി കഴിഞ്ഞ തവണ പിടിച്ചെടുത്ത ഖരഗ്പൂരും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ കാളിയഗഞ്ചും പിടിച്ചെടുത്താണ് മമതാ ബാനര്‍ജിയുടെ തേരോട്ടം. ആദ്യമായാണ് തൃണമൂലിന് ഈ രണ്ട് മണ്ഡലങ്ങളും ലഭിക്കുന്നത്. കരിംപൂരില്‍ 24,000ല്‍ പരം വോട്ടുകള്‍ക്കും ഭൂരിപക്ഷം തെളിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ