| Wednesday, 16th October 2019, 10:07 pm

നാക്കു പിഴച്ചാല്‍; അഭിജിത് ബാനര്‍ജിയെ അഭിഷേകെന്നു വിളിച്ച് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒന്നല്ല നിരവധി തവണയാണ് നൊബേല്‍ പ്രൈസ് ജേതാവ് അഭിജിത് ബാനര്‍ജിയെ അഭിഷേക് എന്ന് തെറ്റി വിളിച്ചത്. അഭിജിത് ബാനര്‍ജിയെ ബംഗാളില്‍ കുഞ്ഞ് എന്നര്‍ഥം വരുന്ന ‘ബാബു’ എന്ന പദം ചേര്‍ത്ത് അഭിഷേക് ബാബു എന്നാണ് മമത ബാനര്‍ജി വിളിച്ചത്.

യഥാര്‍ഥത്തില്‍ അഭിഷേക് (ബാനര്‍ജി) എന്നത് അവരുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമാണ്.

കാബിനറ്റ് മീറ്റിംങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു തുടങ്ങി. ഈ മണ്ണില്‍ ഇതിനു മുമ്പും അമര്‍ത്യാ സെന്നിലെ പോലുള്ളവരും മദര്‍ തെരേസയെപോലുള്ളവരും ഒക്കെ നൊബേല്‍ പ്രൈസ് വാങ്ങിയിട്ടുണ്ട്. ഇതിപ്പോഴതാ ഇവിടെ നിന്ന് ഒരാള്‍ കൂടി, അഭിഷേക് ബാബു (അഭിജിത് എന്ന് വായിക്കുന്നതിനു പകരം) അത് നേടിയിരിക്കുന്നു. മുഴുവന്‍ ബംഗാളിനും അഭിമാനിക്കാനുള്ളതാണ്.

‘അഭിഷേക് ബാബുവിന്റെ അമ്മയിവിടെ കൊല്‍ക്കത്തയിലുണ്ട്. ഞാന്‍ അവരെ പോയി കാണുന്നുണ്ട് നാളെ’. മമത തെറ്റാവര്‍ത്തിച്ചു.

ബി.സി.സി.ഐ പ്രസിഡന്റായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ സ്തുതിച്ചും ബാനര്‍ജി രംഗത്തെത്തി. ബംഗാളില്‍ കുടുംബാംഗം എന്നര്‍ഥം വരുന്ന ‘ഗോറര്‍ ചെലേ’ എന്നാണ് ഗാംഗുലിയെ മമത വിശേഷിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ മുന്‍പ് ഒരു ജഗ്മോഹന്‍ ദാല്‍മിയ ആയിരുന്നെങ്കില്‍ ഇന്ന് സൗരവ് ഉണ്ട്. അതും ഈ ചെറു പ്രായത്തില്‍. ഇത് ബംഗാളിന് അഭിമാനകരമായ കാര്യമാണ്.’ മമത പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങള്‍ ഇന്നലെ ടെക്സ്റ്റ് മെസേജിലൂടെ സംസാരിച്ചിരുന്നെന്നും ഇനിയും തങ്ങള്‍ നേരിട്ട് കണ്ട് സംസാരിക്കുമെന്നും സൗരവ് ഞങ്ങളുടെ കുടുംബാംഗമാണെന്നുമാണ് മമത ബാനര്‍ജി പറഞ്ഞത്.

We use cookies to give you the best possible experience. Learn more