കൊച്ചി: കലാപ്രവര്‍ത്തനങ്ങള്‍ക്കായി നടി റിമ കല്ലിങ്കല്‍ ആരംഭിച്ച മാമാങ്കം ഡാന്‍സ് കമ്പനി അടച്ചുപൂട്ടുന്നു. കൊവിഡ് പ്രതിസന്ധികള്‍ സ്ഥാപനത്തെയും ബാധിച്ചതാണ് പൂര്‍ണ്ണമായി അടച്ചിടാന്‍ കാരണമെന്ന് റിമ പറഞ്ഞു.
പ്രവര്‍ത്തനമാരംഭിച്ച് ആറുവര്‍ഷം പിന്നിടുമ്പോഴാണ് മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞത്.
മാമാങ്കം സ്റ്റുഡിയോ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാലും ഡാന്‍സ് കമ്പനിയുടെ പ്രവര്‍ത്തനം തുടരുമെന്നും റിമ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു റിമ ഇക്കാര്യം അറിയിച്ചത്.
‘കൊവിഡ് പ്രതിസന്ധികള്‍ രൂക്ഷമായ സാഹചര്യത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് ഡിപ്പാര്‍ട്ട്‌മെന്റും അടച്ചുപൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു. സ്‌നേഹത്തിന്റെ പുറത്ത് കെട്ടിയുയര്‍ത്തിയതായിരുന്നു ഈ സ്ഥാപനം. നിരവധി ഓര്‍മ്മകളുണ്ട് ഇവിടെ. ഹൈ എനര്‍ജി ഡാന്‍സ് ക്ലാസുകള്‍, ഡാന്‍സ് റിഹേഴ്‌സലുകള്‍, ഫിലിം സ്‌ക്രീനിംഗ്, വര്‍ക്ക് ഷോപ്പുകള്‍, ഫ്‌ലഡ് റിലീഫ് കളക്ഷന്‍ ക്യാമ്പുകള്‍. എല്ലാം എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കും’, റിമ ഇന്‍സ്റ്റഗ്രാമിലെഴുതി.
മാമാങ്കം എന്നയിടത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും സ്റ്റേജുകളിലൂടെയും ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെയും ഈ ഡാന്‍സ് കമ്പനിയുടെ യാത്ര മുന്നോട്ടുപോകുമെന്നും റിമ പറഞ്ഞു.
2014 ലാണ് മാമാങ്കം ഡാന്‍സ് കമ്പനി റിമ ആരംഭിച്ചത്. കലാരൂപങ്ങളുടെയും പരിശീലനവും നൃത്തരംഗത്തെ പരീക്ഷണത്തിനായുള്ള ഇടം എന്ന നിലയില്‍ മാമാങ്കം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക