| Monday, 2nd December 2019, 10:07 pm

'' ഓരോ മലയാളിക്കും അഭിമാനമായിരിക്കും മാമാങ്കം '' സിനിമയെ തകര്‍ക്കാന്‍ ചിലര്‍ കഠിന ശ്രമം നടത്തുന്നുവെന്നും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മാമാങ്കത്തിന് യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം പങ്കുവെച്ച് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മാമാങ്കത്തിന്റെ സെന്‍സര്‍ പൂര്‍ത്തിയായെന്നും യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്നുമുള്ള വിവരം പങ്കുവെച്ചത്.

” ഓരോ മലയാളിക്കും അഭിമാനമായിരിക്കും ഈ സിനിമ. സെന്‍സറിനു ശേഷം ഞാനും,സുഹൃത്തുക്കളും കൂടി സിനിമ കണ്ടു. കണ്ണ് നിറഞ്ഞു പോയി.

സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു. രണ്ടുവര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി.” അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ സിനിമയെ നശിപ്പിക്കാന്‍ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ് കുപ്രചരണങ്ങള്‍ക്കും അസത്യങ്ങള്‍ക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാന്‍ ഇപ്പോള്‍ സമയമില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാത്തിരിക്കൂ ഏതാനും ദിവസങ്ങള്‍ കൂടി, മലയാളത്തിന്റെ ആ മാമാങ്ക മഹോത്സവത്തിനായി എന്നു പറഞ്ഞുകൊണ്ടാണ് വേണു കുന്നപ്പിള്ളി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മാമാങ്കം സിനിമ ഡിസംബര്‍ 12 ന് തിയേറ്ററില്‍ എത്തും.

അതേസമയം, മാമാങ്കം സിനിമയ്ക്ക് ആധാരമായ കഥ സംവിധായകന്‍ സജീവ് പിള്ള നോവലാക്കിയിട്ടുണ്ട്. ഡി.സി ബുക്സാണ് മാമാങ്കം നോവലാക്കിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ സജീവ് പിള്ളയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ചതിക്ക് ഉത്തരം ചതി തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നുണ്ട്. ഇത് ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് മൂവ്മെന്റ് ആയി പോയി എന്നും ചിലര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more