| Wednesday, 11th December 2019, 11:13 pm

അഭിമുഖം: പഴശ്ശിരാജയിലെയും മാമാങ്കത്തിലെയും കഥാപാത്രങ്ങള്‍ വ്യത്യസ്തം; മാസ്റ്റര്‍ അച്ച്യുത് ഞെട്ടിച്ചു; മാമാങ്കം വിശേഷങ്ങളുമായി കനിഹ

അശ്വിന്‍ രാജ്

മലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായി മാമാങ്കം എത്തുകയാണ്. മെഗസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ കനിഹയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഒരു ചരിത്ര സിനിമയില്‍ കനിഹ അഭിനയിക്കുന്നത് ആരാധകരെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

മാമാങ്കത്തിനെ കുറിച്ചും ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചുമെല്ലാം ഡൂള്‍ന്യൂസുമായി കനിഹ സംസാരിക്കുന്നു.

  • പഴശ്ശിരാജക്ക് ശേഷം വീണ്ടും മമ്മൂക്കയുടെ കൂടെ ഒരു ചരിത്ര സിനിമ, എന്ത് തോന്നുന്നു ?

വീണ്ടും മമ്മൂക്കയുടെ കൂടെ ഒരു ചരിത്ര സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വളരെയധികം അഭിമാനമുള്ള കാര്യമാണ്. ശരിക്കും ഒരു അംഗീകാരമാണ് അത്. മുമ്പ് ഈ സിനിമ ആരംഭിച്ച സമയത്ത് ഒരുപാട് വാര്‍ത്തകള്‍ ഇതിനെ കുറിച്ച് അറിഞ്ഞിരുന്നു. പിന്നീട് പപ്പേട്ടന്‍ എന്നെ ഈ സിനിമയുടെ ഭാഗമാകാന്‍ വിളിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷേ പപ്പേട്ടന്‍ എന്നെ വിളിച്ചു. ഞാന്‍ ഒരു കാര്യം പോലും ചോദിക്കാതെ അപ്പോള്‍ തന്നെ സമ്മതം പറഞ്ഞു. നേരത്തെ പപ്പേട്ടനുമായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരു ചെറിയ കഥാപാത്രമാണ് എന്റെത് എങ്കിലും വളരെയധികം പ്രധാന്യമുള്ള ഒരു കഥാപാത്രമാണ്.

  • മാമാങ്കം ഷൂട്ടിംഗ് അനുഭവങ്ങള്‍ എങ്ങിനെയായിരുന്നു ?

എനിക്ക് മൂന്ന് ആഴ്ച മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നത്. മമ്മൂക്കയുടെ കൂടെ വീണ്ടും അഭിനയിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടായിരുന്നു. ഒരു രണ്ട് ദിവസം മമ്മൂക്കയുമായി കോംമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു. കുടുതലും അച്ചുവിന്റെയും ഉണ്ണിയുടെയും കൂടിയായിരുന്നു. പിന്നെ അനുസിതാരയുടെയും കൂടെയായിരുന്നു സീനുകള്‍. ഒറ്റപ്പാലത്തും കൊച്ചിയിലുമായിരുന്നു എന്റെ സീനുകള്‍ ഉണ്ടായിരുന്നത്. നല്ല ഒരു ടീമായിരുന്നു ഇത്.

  • മാസ്റ്റര്‍ അച്ചുത് എങ്ങനെയുണ്ട് , ഞെട്ടിച്ചോ ?

അച്ചു ശരിക്കും പറയുകയാണെങ്കില്‍ ശരിക്കും ഒരു കുട്ടി പ്രതിഭ തന്നെയാണ്. വളരെ ഡെഡിക്കേറ്റഡ് ആയ കുട്ടിയായിരുന്നു. പിന്നെ ഒന്ന് അവന്റെ മെച്ച്യൂരിറ്റിയാണ്. പത്ത് പന്ത്രണ്ട് വയസില്‍ അവന്റെയത്ര മെച്ച്യൂരിറ്റിയുള്ള കുട്ടികളെ ഞാന്‍ കണ്ടിട്ടില്ല. പിന്നെ എല്ലാവര്‍ക്കും അറിയുന്ന പോലെ തന്നെ കളരിയറിഞ്ഞത് കൊണ്ടാണ് ഓഡീഷനില്‍ സെലക്ട് ആയത്. അവന്റെ പ്രതിഭ സിനിമ തിയേറ്ററില്‍ എത്തുമ്പോള്‍ മനസിലാകും. ബിഹൈഡ് ദ സീന്‍ അവന്റെ മെച്ച്യൂരിറ്റിയും ഡെഡിക്കേഷനും തന്നെയാണ്.

  • മാമാങ്കത്തിലെ കഥാപാത്രം എന്താണ് ?

മാമാങ്കത്തില്‍ എന്റെ കഥാപാത്രം ശ്രീദേവിയാണ്. അച്ചുവിന്റെ കഥാപാത്രത്തിന്റെ അമ്മയാണ്. സിനിമ കാണുമ്പോള്‍ ഒരു ഇമോഷണല്‍ കഥാപാത്രം കൂടിയാണ്. മകനെ മമാങ്കത്തിന് പറഞ്ഞ് അയക്കുന്ന ഒരു കഥാപാത്രമാണ്. എല്ലാവരും പഴശ്ശിരാജയിലെ കഥാപാത്രമായാണ് ഈ കഥാപാത്രത്തിനെ താരതമ്യം ചെയ്യുന്നത്. പക്ഷേ എനിക്ക് പറയാന്‍ ഉള്ളത്. അത് ഒരു പോരാളി സ്വഭാവമുള്ള കഥാപാത്രമായിരുന്നു. പക്ഷേ മാമാങ്കത്തില്‍ ഒരു പത്ത് വയസു പ്രായമുള്ള കുട്ടിയുടെ അമ്മയുടെ ഇമോഷന്‍സ് എല്ലാം അനുഭവിക്കുന്ന ഒരു കഥാപാത്രമായിട്ടാണ് എത്തുന്നത്.

  • മാമാങ്കത്തിന് ശേഷം പുതിയ വര്‍ക്കുകള്‍ എതൊക്കെയാണ് ?

ഇത് വരെ ഒരു മലയാള സിനിമ കമ്മിറ്റഡ് ആയിട്ടില്ല. മാമാങ്കത്തിന് ശേഷമായിരിക്കും. ഇപ്പോള്‍ എന്റെ പൂര്‍ണമായുള്ള പ്രതിഷയുള്ളത് തമിഴിലെ എന്റെ തിരിച്ചുവരവാണ്. വിജയ് സേതുപതിയുടെ കൂടെയുള്ള ഒരു സിനിമയാണത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥി വിഷയം എല്ലാം ചര്‍ച്ചയാവുന്ന ഈ സിനിമയില്‍ എനിക്ക് നൂറ് ശതമാനം പ്രതീക്ഷയുണ്ട്. പുതിയ സംവിധായകനാണ് അത് ചെയ്യുന്നത്. അതിന് ശേഷം മലയാളത്തിലായിരിക്കും അടുത്ത സിനിമ.

DoolNews Video

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more