ഇനി മന്ത്രി മാമച്ചന്‍, വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്
Entertainment news
ഇനി മന്ത്രി മാമച്ചന്‍, വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th January 2022, 10:35 pm

കൊച്ചി: ബിജു മേനോന്‍ നായകനാക്കി ജിബു ജേക്കബ് ഒരുക്കിയ ഹിറ്റ് ചിത്രമായിരുന്നു വെള്ളിമൂങ്ങ. മാമച്ചന്‍ എന്ന രാഷ്ട്രീയക്കാരനായി എത്തിയ ചിത്രം 2014 ലെ ഏറ്റവും വലിയ വിജയമായിരുന്നു വെള്ളിമൂങ്ങ.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. 2022 ല്‍ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജോജി തോമസ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ.

ചിത്രത്തില് ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുകയും ചെയ്തിരുന്നു. വെള്ളിമുങ്ങയില്‍ മന്ത്രിയായ മാമച്ചന്റെ കഥയായിരിക്കും രണ്ടാം ഭാഗത്തില്‍ ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്.

ഉള്ളാട്ടില്‍ ഫിലിംസിന്റെ ബാനറില്‍ ഉള്ളാട്ടില്‍ ശശിധരന്‍ ആണ് ചിത്രം നിര്‍മിച്ചത്. നിക്കി ഗല്‍റാണി, അജു വര്‍ഗ്ഗീസ്, ടിനി ടോം, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ സിനിമകളാണ് വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു സംവിധാനം ചെയ്തത്.