സാങ്കേതിക സര്‍വകലാശാലയില്‍ കൂട്ട കോപ്പിയടി; വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഉത്തരങ്ങള്‍ കൈമാറി
Kerala News
സാങ്കേതിക സര്‍വകലാശാലയില്‍ കൂട്ട കോപ്പിയടി; വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഉത്തരങ്ങള്‍ കൈമാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th October 2020, 4:38 pm

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ മറയാക്കി കൂട്ട കോപ്പിയടി നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന സാങ്കേതിക സര്‍വകലാശാല ബിടെക് പരീക്ഷ റദ്ദാക്കി.

പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാണ് കോപ്പിയടി നടത്തിയത്. വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഉത്തരങ്ങള്‍ കൈമാറുകയായിരുന്നു.
അഞ്ച് കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ബിടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.
സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് കെ.ടി.യു അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Malpractice in KTU B-tech Maths Examination