| Saturday, 24th June 2023, 9:40 am

തൊപ്പിയുടെ അറസ്റ്റ്; എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം മുക്കാനുള്ള പ്രവര്‍ത്തി ആണോയെന്ന് സംശയം: മല്ലു ട്രാവലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന്റെ അറസ്റ്റ് എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം മുക്കാനുള്ള മനപൂര്‍വ പ്രവര്‍ത്തി ആണോയെന്ന് ട്രാവലര്‍ ബ്ലോഗറായ മല്ലു ട്രാവലര്‍. വാതില്‍ ചവിട്ടി പൊളിച്ച് ഉള്ള അറസ്റ്റ് പ്രഹസനം ആയിട്ടേ തോന്നുന്നുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തൊപ്പി എന്ന ക്യാരക്റ്റര്‍ 90% സംസാരിക്കുന്നതും നല്ല വാക്കുകള്‍ അല്ലെന്ന് വ്യക്തമായി അറിയുന്ന ആ കടയുടമ എന്ത് കൊണ്ട് ആ പരിപാടിക്ക് ക്ഷണിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

‘തൊപ്പി എന്ന് വിളിക്കുന്ന നിഹാദ്, തന്റെ വീട്ടിലെ മുറിയിലിരുന്ന് തനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കുന്നു, അതിനിടയില്‍ ഒരു ചാനല്‍ ടീം അവരുടെ റീച്ചിന് വേണ്ടി അവനെ ഇന്റര്‍വ്വ്യൂ ചെയ്യുന്നു. അത് ലക്ഷക്കണക്കിന് ആളുകള്‍ കാണുന്നു. അത് കണ്ട് മറ്റ് ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും തൊപ്പിയുമായി ബന്ധപ്പെട്ട് വീഡിയോസ് ഉണ്ടാക്കി റീച്ച് ഉണ്ടാക്കുന്നു.

തൊപ്പി റീച്ച് ആയി എന്ന് കണ്ടപ്പോഴാണ് വളാഞ്ചേരിയിലെ കടയുടമ ഉദ്ഘാടനത്തിന് കൊണ്ട് വരുന്നത്. തൊപ്പി എന്ന ക്യാരക്റ്റര്‍ 90% സംസാരിക്കുന്നതും നല്ല വാക്കുകള്‍ അല്ലെന്ന് വ്യക്തമായി അറിയുന്ന ആ കടയുടമ എന്ത് കൊണ്ട് ആ പരിപാടിക്ക് ക്ഷണിച്ചു? അങ്ങനെ ക്ഷണിച്ചാല്‍ തന്നെ ആ ചെറുക്കനെ നിയന്ത്രിക്കണ്ടേ?

ചുരുക്കി പറഞ്ഞാല്‍ എല്ലാവരും അവരവരുടെ ലാഭത്തിന് വേണ്ടി ആ ചെറുക്കനെ ഉപയോഗിച്ചു. ഇപ്പോഴും വാതില്‍ ചവിട്ടി പൊളിച്ച് ഉള്ള ആക്ഷന്‍ ഹീറോ അറസ്റ്റ് വരെ പ്രഹസനം ആയിട്ടേ തോന്നുന്നുള്ളൂ.

എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം മുക്കാനുള്ള മനപൂര്‍വ്വ പ്രവര്‍ത്തി ആണോയെന്ന് വരെ സംശയം ഉണ്ട്. (7 ദിവസം തപ്പിയിട്ട് പൊക്കാന്‍ പറ്റിയില്ല പോലും ??),’മല്ലു ട്രാവലര്‍ പറഞ്ഞു.

തൊപ്പി എന്ന ചാനലില്‍ വരുന്ന വീഡിയോസിനോട് യോജിപ്പില്ലെന്നും എന്ന് വെച്ച് അവനെ വെറുപ്പോടെ കാണാനിവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ആ ചെറുക്കനെ നിയമ നടപടികളില്‍ നിന്നും സംരക്ഷിക്കണ്ട ഉത്തരവാദിത്തം ആ കടയുടമക്ക് മാത്രമാണെന്നും മല്ലു ട്രാവലര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് വളാഞ്ചേരി പൊലീസ് നിഹാദിനെ വാതില്‍ ചവിട്ടിപ്പൊളിച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. വളാഞ്ചേരിയില്‍ ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നത്.

അതേസമയം, നിഹാദിനെതിരെ കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിനാണ് ഐ.ടി. ആക്ട് 67 പ്രകാരം യൂട്യൂബര്‍ തൊപ്പിക്കെതിരെ പുതിയ കേസെടുത്തത്. ടി.പി. അരുണിന്റെ പരാതിയിലാണ് നടപടി.

ഈ മാസം 17ന് വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തൊപ്പി എന്ന് വിളിക്കുന്ന നിഹാദ്, തന്റെ വീട്ടിലെ മുറിയിലിരുന്ന് തനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കുന്നു, അതിനിടയില്‍ ഒരു ചാനല്‍ ടീം അവരുടെ റീച്ചിന് വേണ്ടി അവനെ ഇന്റര്‍വ്വ്യൂ ചെയ്യുന്നു. അത് ലക്ഷക്കണക്കിന് ആളുകള്‍ കാണുന്നു. അത് കണ്ട് മറ്റ് ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും തൊപ്പിയുമായി ബന്ധപ്പെട്ട് വീഡിയോസ് ഉണ്ടാക്കി റീച്ച് ഉണ്ടാക്കുന്നു.

തൊപ്പി റീച്ച് ആയി എന്ന് കണ്ടപ്പോഴാണ് വളാഞ്ചേരിയിലെ കടയുടമ ഉദ്ഘാടനത്തിന് കൊണ്ട് വരുന്നത്. തൊപ്പി എന്ന ക്യാരക്റ്റര്‍ 90% സംസാരിക്കുന്നതും നല്ല വാക്കുകള്‍ അല്ലെന്ന് വ്യക്തമായി അറിയുന്ന ആ കടയുടമ എന്ത് കൊണ്ട് ആ പരിപാടിക്ക് ക്ഷണിച്ചു? അങ്ങനെ ക്ഷണിച്ചാല്‍ തന്നെ ആ ചെറുക്കനെ നിയന്ത്രിക്കണ്ടേ?

ചുരുക്കി പറഞ്ഞാല്‍ എല്ലാവരും അവരവരുടെ ലാഭത്തിന് വേണ്ടി ആ ചെറുക്കനെ ഉപയോഗിച്ചു. ഇപ്പോഴും വാതില്‍ ചവിട്ടി പൊളിച്ച് ഉള്ള ആക്ഷന്‍ ഹീറോ അറസ്റ്റ് വരെ പ്രഹസനം ആയിട്ടേ തോന്നുന്നുള്ളൂ.

എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം മുക്കാനുള്ള മനപൂര്‍വ്വ പ്രവര്‍ത്തി ആണോയെന്ന് വരെ സംശയം ഉണ്ട്. (7 ദിവസം തപ്പിയിട്ട് പൊക്കാന്‍ പറ്റിയില്ല പോലും ??)

തൊപ്പി എന്ന ചാനലില്‍ വരുന്ന വീഡിയോസിനോട് യോജിപ്പില്ല. എന്ന് വെച്ച് ആ ചെക്കനെ വെറുപ്പോടെ കാണാനും ആവില്ല. കാരണം ഓരോ മനുഷ്യന്റെയും ജീവിത അനുഭവങ്ങള്‍ അവരുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. മറ്റുള്ളവര്‍ക്ക് അത് ആക്‌സ്പ്റ്റബിള്‍ ആവണം എന്നില്ല.

(മലയാളത്തില്‍ വള്‍ഗര്‍ ആയി വീഡിയോ ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ട് , അവര്‍ക്കൊന്നും ഇങ്ങനെ ഉള്ള് നിയമങ്ങള്‍ ബാധകമല്ലേ)
ഈ വിഷയത്തില്‍ ആ ചെറുക്കനെ നിയമ നടപടികളില്‍ നിന്നും സംരക്ഷിക്കണ്ട ഉത്തരവാദിത്തം ആ കടയുടമക്ക് മാത്രം ആണ്.

വിവാദങ്ങള്‍ എല്ലാം അവസാനിച്ച്. നല്ല വീഡിയോസുമായി തിരിച്ച് വരട്ടെ, ജനങ്ങള്‍ സ്വീകരിക്കും. (ഒരു മനുഷ്യന്റെ ജീവിതം തകര്‍ക്കാന്‍ നോക്കാതെ അവനെ തിരുത്തി തിരിച്ച് കൊണ്ട് വരാന്‍ നോക്കൂ. കാരണം ഈ വിഷയത്തില്‍ നമ്മള്‍ എല്ലാം കുറ്റക്കാരാണ്).

CONTENT HIGHLIGHTS: mallu traveler about thoppi

We use cookies to give you the best possible experience. Learn more