| Wednesday, 6th November 2019, 2:04 pm

കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം പുനസംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; മോദി പ്രസിഡണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഗാര്‍ഖെ, ജയറാം രമേശ്, കരണ്‍ സിംഗ് എന്നിവരെ ഒഴിവാക്കി നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം പുനഃസംഘടിപ്പിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മ്യൂസിയത്തിന്റെ പ്രസിഡന്റായി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വൈസ് പ്രസിഡന്റായി രാജ്‌നാഥ് സിങിനേയും തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.ജി.സി ചെയര്‍മാനെ കൂടാതെ ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് പ്രതിനിധി രാഘവേന്ദ്ര സിംഗ്, എന്‍.എം.എം.എല്‍ ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ ശര്‍മ തുടങ്ങിയവവര്‍ പുതിയ അംഗങ്ങളാണ്.

കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, രമേശ് പൊക്രിയാല്‍, പ്രകാശ് ജാവേദ്ക്കര്‍, വി.മുരളീധരന്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, ഐ.സ്.സി ആര്‍ ചെയര്‍മാന്‍ വിനസ് സഹസ്ര ബുദ്ധ, പ്രസ്ദാ ഭാരതി ചെയര്‍മാന്‍ എ.സൂര്യ പ്രകാശ് എന്നിവരും സമിതിയിലുണ്ട്.

നേരത്തെ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more