| Monday, 5th April 2021, 10:08 pm

പാര്‍ട്ടിയുണ്ടാക്കിയ അദ്വാനിയേയും ജോഷിയേയും 75 കഴിഞ്ഞപ്പോഴേക്കും മാര്‍ഗദര്‍ശകരാക്കി വീട്ടിലിരുത്തിയവരാണ് 88 വയസായ ശ്രീധരനെ മത്സരിപ്പിക്കുന്നത്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇ.ശ്രീധരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയ ബി.ജെ.പിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ബി.ജെ.പിയെ കെട്ടിപ്പടുത്ത എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും പ്രായാധിക്യം പറഞ്ഞ് മാറ്റിനിര്‍ത്തിയവര്‍ 88 വയസായ ശ്രീധരനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു.

‘രാജ്യം മുഴുവന്‍ ഓടി നടന്ന് പാര്‍ട്ടിയെ കെട്ടിപ്പടുത്ത അദ്വാനിയേയും ജോഷിയേയും 75 വയസ് കഴിഞ്ഞതോടെ വീട്ടിലിരുത്തി മാര്‍ഗദര്‍ശകരാക്കി, പക്ഷെ 88-കാരനായ ഇ. ശ്രീധരന് ടിക്കറ്റ് കൊടുത്തു’, ഖാര്‍ഗെ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പാലക്കാട് മണ്ഡലത്തില്‍ നിന്നാണ് ശ്രീധരന്‍ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പാണ് ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിയാണ് ബി.ജെ.പി പ്രചരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mallikarjun Kharge E Sreedharan LK Advani MM Joshy BJP

We use cookies to give you the best possible experience. Learn more