ഈ അടുത്ത കാലത്തായി പലര്‍ക്കും ഒ.ടി.ടി സിനിമയും തിയേറ്റര്‍ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങളുണ്ടെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്നോട് പലരും നേരിട്ട് അതിനെ കുറിച്ച് ചോദിക്കാറുണ്ടെന്നും താരം പറയുന്നു. പൃഥ്വിരാജിന്റെ ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ തിയേറ്ററിലും ഒ.ടി.ടിയിലും കണ്ട ശേഷമുള്ള ചിലരുടെ പ്രതികരണത്തെ കുറിച്ചും മല്ലിക സുകുമാരന്‍ പറഞ്ഞു.
‘ഈ അടുത്ത കാലത്തായി ഒ.ടി.ടി സിനിമയും തിയേറ്റര്‍ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങളുണ്ട് പലര്‍ക്കും. വളരെ ആധികാരികമായി അതിന്റെ സയന്റിഫിക് എക്‌സ്പ്ലനേഷന്‍സും ടെക്‌നോളജിയുടെ ഇംപ്ലിമേഷന്‍സുമൊക്കെ വെച്ച് പറയാന്‍ എനിക്ക് അറിയില്ല. എന്നോട് പലരും നേരിട്ട് ചോദിക്കാറുണ്ട്. എന്റെ മകന്റെ പടങ്ങളും ഈയിടെ ആയി ഇറങ്ങിയിട്ടുണ്ടല്ലോ.
ALSO READ: മുന്തിരിപ്പൂക്കളുടെ അതിഥി എന്ന പേരില്‍ പൃഥ്വിയെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു: കമല്‍
ഈ അടുത്ത് ഇറങ്ങിയ സിനിമയാണ് ഗുരുവായൂരമ്പല നടയില്‍. ഞാന്‍ ഇതിനിടയില്‍ ഖത്തറില്‍ പോയ സമയത്ത് ഒരുപാട് ആളുകള്‍ ആ സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. മിക്കവര്‍ക്കും ഇഷ്ടപ്പെട്ടു. സ്ഥിരമായി അടിയും പിടിയുമൊക്കെ കണ്ടുവന്നവരാണ് നമ്മള്‍. അതുകൊണ്ട് എനിക്കും ആ സിനിമ ഇഷ്ടമായി.
വേറൊന്നും കൊണ്ടല്ല, ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവം കറങ്ങി തിരിഞ്ഞ് എങ്ങനെ വരുന്നു എന്നാണ് ഈ സിനിമ പറയുന്നത്. ‘അയ്യോ, നാട്ടില്‍ പോയപ്പോള്‍ തിയേറ്ററില്‍ നിന്ന് സിനിമ കണ്ട് കുറേ ചിരിച്ചു. പിന്നെ ഇവിടെ വന്ന് ഒ.ടി.ടിയില്‍ ഒന്നുകൂടെ കണ്ടു’ എന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. പക്ഷെ സിനിമ ഒ.ടി.ടിയില്‍ വരുമ്പോള്‍ അവര്‍ അതെല്ലാം മാറ്റുമോ എന്നും ചിലര്‍ ചോദിച്ചു,’ മല്ലിക സുകുമാരന്‍ പറഞ്ഞു.
Content Highlight: Mallika Sukumaran Talks About Guruvayurambala Nadayil