|

എമ്പുരാൻ: സത്യങ്ങളെല്ലാം വിളിച്ചുകൂവുമെന്ന് പറഞ്ഞ് അവര് എന്നോടൊന്നും പറയാറില്ല, ഞാനൊന്നും ചോദിക്കാറുമില്ല: മല്ലിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാൻ സിനിമയിൽ തൻ്റെ വീട്ടിൽ നിന്നും സംവിധായകൻ മാത്രമല്ല ഒരു നടനും കൂടിയുണ്ടെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. അത് ഗോവർധൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത്താണെന്നും ഇപ്രാവശ്യം വല്ലതും കണ്ടുപിടിക്കുമോ എന്ന് ചോദിക്കുമ്പോൾ അത് സസ്പെൻസാണെന്ന് പറയുമെന്നും മല്ലിക പറഞ്ഞു.
അതിനുശേഷം താൻ ഒന്നും മക്കളോട് ചോദിക്കാറില്ലെന്നും പറയുകയാണ് മല്ലിക. ജനറലായിട്ടുള്ള കാര്യങ്ങൾ മാത്രമാണ് മക്കൾ പറയാറുള്ളതെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേ‍‍ർത്തു.

കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം പറഞ്ഞത്.

‘പൃഥ്വിരാജ് എന്ന സംവിധായകനെ നിങ്ങൾക്കറിയാം. ഒരു നടനുണ്ട് എൻ്റെ വീട്ടിൽ നിന്ന് വേറെ ആരുമല്ല ഗോവർധൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എൻ്റെ മൂത്ത മോൻ ഇന്ദ്രജിത്ത്. ‘നീ ഇപ്രാവശ്യം വല്ലതും കണ്ടുപിടിക്കുന്നുണ്ടോ’ എന്ന് ഞാൻ മോനോട് ചോദിക്കും. ഒന്നും ചോദിക്കരുത് എല്ലാം സസ്പെൻസ് ആണെന്നാണ് ഇന്ദ്രൻ പറഞ്ഞത്. അതിനുശേഷം രണ്ടു മക്കളോടും ഒന്നും ചോദിക്കാറില്ല. പിന്നെ ജനറൽ ആയിട്ട് വല്ലതും പറയുമെന്ന് മാത്രം.

കഴിഞ്ഞ പ്രാവശ്യം സ്റ്റീഫൻ നെടുമ്പള്ളിയെ കണ്ടെങ്കിൽ ഇപ്രാവശ്യം ഖുറേഷി അബ്രാമിനെ കാണാം എന്നൊക്കെ പറയുന്നതല്ലാതെ ഒരാളും ഒന്നും പറയാറില്ല. ‘ദൈവമേ ഞാൻ എന്ത് ചെയ്യും മക്കള് പോലും ഒന്നും പറയുന്നില്ലല്ലോ, ഞാൻ ആരോടും പറയില്ല എന്നൊക്കെ’ എപ്പോഴും പറയും.

അപ്പോൾ ‘വേണ്ട വേണ്ട അമ്മ പാവമാണ് എവിടെയെങ്കിലും വച്ച് അമ്മ വിളിച്ചുകൂവും’ എന്ന് മക്കള് പറയും. ഞാൻ എന്തോ ചെയ്യാനാണ്,’ മല്ലിക പറഞ്ഞു.

റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കി മുരളി ഗോപി തിരക്കഥയൊരുക്കി പൃഥ്വിരാജ്-മോഹൻലാൽ ചിത്രമായ എമ്പുരാൻ റിലീസിനൊരുങ്ങുകയാണ്. 6,45,000 അധികം ടിക്കറ്റുകളാണ് ചിത്രത്തിൻ്റെ ആദ്യദിവസം തന്നെ വിറ്റുപോയത്. മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: Mallika Sukumaran Talking about Empuraan

Latest Stories