Advertisement
Entertainment
പൃഥ്വിയുടെയും ഇന്ദ്രന്റെയും വിവാഹസമയത്ത് ഒരേ പോലെയാവര്‍ത്തിച്ച കൗതുകം; സംഭവം തുറന്നുപറഞ്ഞ് മല്ലിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 06, 07:02 am
Thursday, 6th May 2021, 12:32 pm

മലയാളികളുടെ പ്രിയ താരങ്ങളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വിവാഹസമയത്ത് ഒരേപോലെയാവര്‍ത്തിച്ച സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് അമ്മ മല്ലിക സുകുമാരന്‍.

ചെറിയ പ്രായം മുതലേ പൃഥ്വിക്കും ഇന്ദ്രനും പലകാര്യങ്ങളിലും ഒരേ സ്വഭാവമാണെന്നും മുതിര്‍ന്നപ്പോഴും അത് തുടരുന്നുണ്ടായിരുന്നുവെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറയുന്നു.

‘രണ്ടുപേരുടെയും വിവാഹസമയത്തുമുണ്ടായി അങ്ങനെയൊരു കൗതുകം. ഞാന്‍ എല്ലാത്തിലും മക്കളുടെ ഇഷ്ടങ്ങള്‍ക്ക് കൂടെ നിന്നയാളാണ്. ഒരു കൂട്ടുകാരിയെപ്പോലെ. വിവാഹക്കാര്യത്തില്‍ രണ്ടുപേരും അവരുടെ കൂട്ടുകാരികളെ കണ്ടെത്തി. ആ സമയത്ത് ഇന്ദ്രനും രാജുവും ഒരേ പോലെ പറഞ്ഞു. ഒരു പെണ്‍കുട്ടിയെ അമ്മയെക്കൊണ്ട് വന്ന് കാണിക്കാനുണ്ടെന്ന്. അമ്മ സംസാരിച്ച് നോക്കി തീരുമാനിച്ചാല്‍ മതിയെന്ന്. അപ്പോള്‍ ഞാന്‍ തമാശക്ക് ചോദിച്ചു, സംസാരിച്ച ശേഷം എനിക്ക് ഇഷ്ടമായില്ലെങ്കിലും നിങ്ങള്‍ ഈ ബന്ധത്തില്‍ ഉറച്ച് നില്‍ക്കുമോ എന്ന്. അതെ എന്നായിരുന്നു അവരുടെ മറുപടി. പിന്നെന്തിനാ മക്കളേ എന്നോട് അഭിപ്രായം ചോദിക്കുന്നതെന്ന് ഞാന്‍ തമാശക്ക് ചോദിച്ചിട്ടുണ്ട്,’ മല്ലിക പറഞ്ഞു.

വിവാഹത്തിന് മുമ്പ് രണ്ടുപേരും അവരുടെ പങ്കാളികളെ തന്റെ മുന്നില്‍ കൊണ്ടുവന്നിരുന്നുവെന്നും വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിച്ച് കുറേ സംസാരിച്ചാണ് പോയതെന്നും മല്ലിക അഭിമുഖത്തില്‍ പറയുന്നു.

തന്റെ മക്കള്‍ അവരുടെ ആഗ്രഹങ്ങള്‍ നോക്കിനടത്താന്‍ മിടുക്കരാണെന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Mallika Sukumaran says about  her sons  wedding