ആടുജീവിതം സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് എടുത്ത പ്രയത്നത്തെക്കുറിച്ച് സംസാരിക്കുകയാണ് അമ്മയും നടിയുമായ മല്ലിക സുകുമാരൻ. പൃഥ്വിരാജിന്റെ ആടുജീവിതം സിനിമ വിജയിക്കാൻ താൻ രണ്ട് കയ്യും നീട്ടി പ്രാർത്ഥിക്കുമെന്ന് മല്ലിക പറഞ്ഞു.
ആടുജീവിതം സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് എടുത്ത പ്രയത്നത്തെക്കുറിച്ച് സംസാരിക്കുകയാണ് അമ്മയും നടിയുമായ മല്ലിക സുകുമാരൻ. പൃഥ്വിരാജിന്റെ ആടുജീവിതം സിനിമ വിജയിക്കാൻ താൻ രണ്ട് കയ്യും നീട്ടി പ്രാർത്ഥിക്കുമെന്ന് മല്ലിക പറഞ്ഞു.
സിനിമയ്ക്കു വേണ്ടി പൃഥ്വിരാജ് തടി കുറച്ചപ്പോൾ മരുഭൂമിയിൽ വെച്ച് അസുഖം ബാധിച്ചെന്ന് കരുതിയെന്നും മല്ലിക പറയുന്നുണ്ട്. പൃഥ്വിരാജ് മെലിഞ്ഞത് ഇന്ദ്രജിത്തിന് അറിയാമായിരുന്നെന്നും തന്നോട് പറയരുതെന്ന് എല്ലാവരോടും പറഞ്ഞിരുന്നെന്നും മല്ലിക കൂട്ടിച്ചേർത്തു. പൃഥ്വിയും ഇന്ദ്രജിത്തും എല്ലാ കാര്യവും പരസ്പരം പറയുമെന്നും മല്ലിക പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
‘പൃഥ്വിയും ഇന്ദ്രജിത്തും എല്ലാ കാര്യവും പരസ്പരം പറയും. ഞാൻ രണ്ട് കൈ കൂപ്പി ഭഗവാനോട് പ്രാർത്ഥിക്കാം പൃഥ്വിയുടെ ആടുജീവിതത്തിന് വേണ്ടി. കാരണം ആടുജീവിതത്തിൽ അഭിനയിക്കാൻ പൃഥ്വി പോയപ്പോൾ മെലിഞ്ഞത് ഇന്ദ്രന് അറിയാമായിരുന്നു, എനിക്കറിയില്ലായിരുന്നു. പോയി 19 കിലോ കുറച്ചു.
‘ആരും ഒരു ഫോട്ടോ അയച്ചു കൊടുക്കരുത്, അമ്മ അറിയരുത്’ എന്നൊക്കെ പറഞ്ഞ് ഭയങ്കര നിർദേശമായിരുന്നു. ബ്ലെസി അടക്കമുള്ളവർ പറയുകയാണ്, ഡോക്ടർമാർ വേണ്ട എന്ന് പറഞ്ഞിട്ടും കേൾക്കാതെ അവൻ അസ്ഥി പോലെയായി. ഇനി ഇത്രയും ചെയ്യില്ല എന്നവനും പറഞ്ഞു കാരണം അവനും പേടിച്ചു.
പൃഥ്വിയുടെ ഫോട്ടോ കണ്ടപ്പോൾ ഇത് ഇവർ പറയുന്ന പോലെ കുറച്ചതാണോ അതോ ഇനി മരുഭൂമിയിൽ കിടന്ന് വല്ല അസുഖവും പിടിച്ചോ എന്നാണ് ഞാൻ ചിന്തിച്ചത്. ഞാൻ കൂടെക്കൂടെ അവരുടെ കൂടെ പോയ ആൾക്കാരോട് ചോദിക്കുന്നുണ്ട്. അവർ ഒന്നുമില്ല ചേട്ടൻ ഇവിടെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് പറയുക.
ആഹാരം കഴിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോൾ കുറച്ചു വണ്ണം കുറക്കണം എന്നാണ് അവരുടെ മറുപടി. ഇതൊക്കെ ട്രെയിൻ ചെയ്ത് ഏൽപ്പിച്ചിട്ടുണ്ട്. ‘അമ്മ വിളിച്ചാൽ ഇങ്ങനെ പറയണം, കഷ്ടകാലത്തിന് അമ്മ അറിഞ്ഞാൽ നാളത്തെ ഫ്ലൈറ്റിന് ജോർദാനിൽ വരും’ ഇതൊക്കെയാണ് പൃഥ്വി അവരോട് പറയുക. ഞാൻ ആഗ്രഹിച്ച പൃഥ്വിയുടെ സിനിമ ആടുജീവിതമാണ്,’ മല്ലിക സുകുമാരൻ പറഞ്ഞു.
Content Highlight: Mallika sukumaran about aadujeevitham movie