കടല്‍ തീരത്തെ ഏകാന്തതയില്‍ രജനീകാന്തിനൊപ്പമിരിക്കാന്‍ മോഹം: മല്ലിക ഷെരാവത്ത്
Movie Day
കടല്‍ തീരത്തെ ഏകാന്തതയില്‍ രജനീകാന്തിനൊപ്പമിരിക്കാന്‍ മോഹം: മല്ലിക ഷെരാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th October 2013, 3:20 pm

[]കടല്‍ തീരത്തെ ഏകാന്തയില്‍ കൂട്ടിരിക്കാനും ഉല്ലസിക്കാനും ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അതാരാവും എന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്തിനോട് ചോദിച്ചാല്‍ അവര്‍ പറയും സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിനെയെന്ന്.

ദി ബാച്ചലറേറ്റ് ഇന്ത്യ മേരേ ഖയാലോം കി മല്ലിക എന്ന റിയാലിറ്റി ഷോ യിലൂടെയാണ് മല്ലിക ഷെരാവത്ത് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.

“രജനീകാന്തിനൊപ്പം കടല്‍തീരത്ത് ഒരുമിച്ച് ഉല്ലസിച്ച് നടക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. എനിക്കറിയാം രജനി ഒരിക്കലും ബോറടിപ്പിക്കില്ല. അദ്ദേഹം ഓരോന്ന് പറഞ്ഞ് തന്നെ ഉല്ലസിപ്പിക്കാന്‍ ശ്രമിക്കും.

ഞാനാഗ്രഹപ്പെടുന്ന ഏത് സ്ഥലത്ത് വേണമെങ്കിലും അദ്ദേഹം എന്നെ കൊണ്ടുപോവുകയും ചെയ്യും. വേണമെങ്കില്‍  തന്നെയും കൊണ്ട് ദ്വീപ് ചുറ്റുകയും ചെയ്യും. “- മല്ലിക പറയുന്നു.

റിയാലിറ്റി ഷോയിലൂടെ വരനെ കണ്ടെത്താന്‍ വേണ്ടിയാണ് മല്ലിക ഈ റിയാലിറ്റി ഷോയിലെത്തിയത്. മര്‍ഡര്‍ എന്ന സിനിമയിലൂടെ ഗ്ലാമറിന്റെ ഉന്നതിയിലേക്കെത്തിയ മല്ലികയ്ക്ക് അമിതാഭ് ബച്ചനെയാണോ നസീറുദ്ദീന്‍ ഷാ യെയാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ രണ്ടുപേരും എനിക്ക്് ഒരു പോലെയെന്നായിരുന്നു മറുപടി.

അമിതാഭ് ബച്ചനെ ഇഷ്ടമാണ്.അതുപോലെ തന്നെ അദ്ദേഹത്തോട്  ബഹുമാനവും ആണ് .അതേ സമയം തന്നെ ബഹുമുഖ പ്രതിഭയായ നസീറുദ്ദീന്‍ ഷാ യെയും ഇഷ്ടമാണ്. – മല്ലിക പറഞ്ഞു.

മല്ലികയുടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനുള്ള റിയാലിറ്റി ഷോയില്‍ ഇപ്പോള്‍ 18 മത്സരാര്‍ത്ഥിയാണുള്ളത്. ആരാണ് ബോളിവുഡ് നായകിയുടെ ജീവിതപങ്കാളിയാവാന്‍ പോവുന്നതെന്ന് പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. രോഹിത് റോയ് ആണ് പരിപാടിയിലെ പ്രധാന വിധികര്‍ത്താവ്.