[] ദുബൈ: കേരളത്തിലെ കോളേജ് മാഗസിനുകളില്‍ മോദിയെ വിമര്‍ശിച്ചതിനെതിരെ ബി.ജെ.പി പ്രദര്‍ശിപ്പിക്കുന്ന അസഹിഷ്ണുത ഭീതിപ്പെടുത്തുന്നുവെന്ന് സാമൂഹ്യ പ്രര്‍ത്തകയും നര്‍ത്തകിയുമായ മല്ലികാ സാരാഭായ്. ദുബൈയില്‍ ഇന്ത്യാവിഷന്‍ ചാനലിനോട് സംസാരിക്കുയായിരുന്നു അവര്‍.
മോദിയെ വിമര്‍ശിച്ചുവെന്ന പേരില്‍ ധാരാളം പേര്‍ രാജ്യത്ത് പലയിടങ്ങളിലും അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ- അവര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമന്ത്രിയായി എന്നതിന്റെ പേരില്‍ ഗുജറാത്ത് വംശഹത്യയില്‍ മോദിക്കുള്ള രക്തക്കറ മായില്ലെന്നും മികച്ച ഭൂരിപക്ഷത്തിന് വിജയിച്ച മോദി രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ വിലക്കരുതെന്നും അവര്‍ പറഞ്ഞു.
ജാര്‍ഖണ്ഡില്‍ നിന്നും കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന വിഷയത്തെക്കുറിച്ച് പഠിച്ചിട്ടില്ല. ദാരിദ്ര്യം തന്നെയായിരിക്കാം കുട്ടികളെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നും ജാര്‍ഖണ്ഡിനേക്കാള്‍ മികച്ച സാമൂഹ്യാവസ്ഥയാണ് കേരളത്തിനുള്ളതെന്നും മല്ലികാ സാരാഭായ് ചൂണ്ടിക്കാട്ടി.