| Tuesday, 26th November 2024, 4:16 pm

മല്ലിക സാഗറിന് പിഴച്ചു; ദല്‍ഹി ആഗ്രഹിച്ചവനെ സ്വന്തമാക്കി ബെംഗളൂരു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലേക്കുള്ള മെഗാ താരലേലത്തില്‍ നടന്ന സംഭവവികാസങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാ വിഷയമാകുകയാണ്. ആദ്യ ദിനത്തിന് പിന്നാലെ രണ്ടാം ദിനവും ലേല നടപടികള്‍ നിയന്ത്രിച്ച മല്ലിക സാഗറിന് സംഭംവിച്ച പിഴവാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങേണ്ടിയിരുന്ന സ്വാസ്തിക് ചികാരയെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചത്.

ലേലത്തില്‍വെച്ചുതന്നെ ദല്‍ഹി ക്യാപിറ്റല്‍സ് അവരുടെ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇരു ടീമിന്റെയും ആരാധകര്‍ ഈ പിഴവ് ഏറ്റെടുത്തിരിക്കുകയാണ്. ഓക്ഷണറുടെ കള്ളക്കളിയാണ് ഇതിനുപിന്നിലെന്ന് വാദിക്കുന്നവരുമുണ്ട്. ആര്‍.സി.ബി ഫേവറേറ്റാണോ മല്ലികയെന്ന ചോദ്യവും ഉയരുന്നു.


ഓക്ഷറായി രണ്ടുപതിറ്റാണ്ടിലധികം അനുഭവസമ്പത്തുള്ള വ്യക്തിയാണ് മല്ലിക സാഗര്‍. 2024ല്‍ നടന്ന വനിതാ പ്രീമിയര്‍ ലീഗ് താര ലേലത്തിനും ഓക്ഷ്‌നറായി മല്ലിക എത്തിയിരുന്നു.

മെഗാ ലേലത്തിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറുടെ കാര്യത്തിലും മല്ലികയ്ക്ക് അബദ്ധം സംഭവിച്ചിരുന്നു. ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പോരടിക്കവെ താരത്തിന് മല്ലിക 25 ലക്ഷം രൂപ തെറ്റായി അധികം പ്രഖ്യാപിക്കുകയായിരുന്നു.

രണ്ടാം ദിനമാകട്ടെ അതിലും വലിയ പിഴവാണ് മല്ലിക സാഗറിന്റെ ഭാഗത്തുനിന്നും സംഭവിച്ചത്. ലേലത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു മല്ലികയ്ക്ക് പിഴച്ചത്. ഇതു കാരണം അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരമായ ഉത്തര്‍ പ്രദേശിന്റെ സ്വാസ്തിക് ചികാര റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവിലെത്തുകയും ചെയ്തു.

അവസാന ഘട്ടത്തില്‍ സ്വാസ്തിക് ചികാരയുടെ പേര് വിളിച്ചപ്പോള്‍ താത്പര്യം കാണിച്ച ഏക ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവായിരുന്നു. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ആര്‍.സി.ബി പാഡ്ല്‍ ഉയര്‍ത്തിയതോടെ മല്ലിക സാഗര്‍ വളരെ പെട്ടെന്നുതന്നെ താരത്തെ ആര്‍.സി.ബി വാങ്ങിയെന്നു പ്രഖ്യപിച്ചു.

പ്രഖ്യാപനം വന്നതിനു പിന്നാലെ ദല്‍ഹി ക്യാപിറ്റല്‍സ് ഇതിനെ ചോദ്യം ചെയ്തു. തങ്ങളും ചികാരയ്ക്കു വേണ്ടി താത്പര്യം കാണിച്ചുവെന്നാണ് ഡി.സി അവകാശപ്പെട്ടത്. ടീമുടമകളിലൊരാളായ കിരണ്‍ ഗാന്ധിയാണ് ലേലത്തില്‍ ഡി.സിക്കായി പാഡ്ല്‍ ഉയര്‍ത്തിയത്. എന്നാല്‍ ചികാരയ്ക്കായി ഡി.സി പാഡ്ല്‍ ഉയര്‍ത്തിത് മല്ലികയുടെ ശ്രദ്ധയില്‍ പെടാതെ പോയി.

ചികാരയ്ക്കായി തങ്ങളും പാഡ്ല്‍ ഉയര്‍ത്തിയിരുന്നെന്ന് ആരോപിച്ച് ഡി.സി അധികൃതര്‍ മുന്നോട്ട് വന്നതോടെ ലേലം അല്പസമയത്തേക്ക് തടസപ്പെട്ടു. എന്നാല്‍ താരത്തിന് വേണ്ടി ക്യാപ്പിറ്റല്‍സിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കം താന്‍ കണ്ടില്ലെന്ന മല്ലികയുടെ പ്രതികരണം വന്നതോടെ ലേലം വീണ്ടും പുനരാരംഭിച്ചു.

അതേസമയം, ചികാര ആഭ്യന്തര ക്രിക്കറ്റില്‍ അധികം മത്സരങ്ങളിലൊന്നും കളിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ടും, ലിസ്റ്റ് എയില്‍ ആറും , ടി-20യില്‍ രണ്ടും മത്സരങ്ങളില്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. ലിസ്റ്റ് എയില്‍ ഒരു സെഞ്ച്വറിയടക്കം 200 റണ്‍സ് ചികാര നേടുകയും ചെയ്തു.

ദല്‍ഹി ക്യാപ്പിറ്റല്‍സ് സ്‌ക്വാഡ്

ബാറ്റേഴ്‌സ്

കെ.എല്‍. രാഹുല്‍ – 14 കോടി

ട്രിസ്റ്റന്‍ സ്റ്റബ്‌സ് – 10 കോടി

ജേക് ഫ്രേസര്‍ മക്ഗൂര്‍ക് – 9 കോടി (ആര്‍.ടി.എം)

ഹാരി ബ്രൂക്ക് – 6.25 കോടി

അശുതോഷ് ശര്‍മ – 3.8 കോടി

ഫാഫ് ഡു പ്ലെസിസി – 2 കോടി

സമീര്‍ റിസ്‌വി – 95 ലക്ഷം

കരുണ്‍ നായര്‍ – 50 ലക്ഷം

ഓള്‍ റൗണ്ടേഴ്‌സ്

അക്‌സര്‍ പട്ടേല്‍ – 16.5 കോടി

മാധവ് തിവാരി – 40 ലക്ഷം

അജയ് മണ്ഡല്‍ – 30 ലക്ഷം

മാനവേന്ത് കുമര്‍ എല്‍ – 30 ലക്ഷം

ത്രിപുരനാ വിജയ് – 30 ലക്ഷം

ബൗളേഴ്‌സ്

കുല്‍ദീപ് യാദവ് – 13.25 കോടി

മിച്ചല്‍ സ്റ്റാര്‍ക് – 11.75 കോടി

ടി. നടരാജന്‍ – 10.75 കോടി

മുകേഷ് കുമാര്‍ – 8 കോടി

മോഹിത് ശര്‍മ – 2.20 കോടി

ദുഷ്മന്ദ ചമീര – 75 ലക്ഷം

വിപ്രജ് നിഗം – 50 ലക്ഷം

വിക്കറ്റ് കീപ്പേഴ്‌സ്

അഭിഷേക് പോരല്‍ – 4 കോടി

ഡെനോവന്‍ ഫെരേരിയ – 75 ലക്ഷം

Content Highlight:  Mallika Sagar made a mistake In 2025 IPL mega auction proceedings

We use cookies to give you the best possible experience. Learn more