എമ്പുരാന് സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തന്റെ മകന്‍ ഉള്‍പ്പെടെയുളള അണിയറ പ്രവര്‍ത്തകരെ കുറിച്ചും സിനിമക്ക് പിന്നിലെ അധ്വാനത്തെക്കുറിച്ചും സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍.
എമ്പുരാന്‍ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നും തന്റ മകന്‍ പൃഥ്വിരാജ് സംവിധായകന്‍ എന്ന നിലയില്‍ എമ്പുരാന് വേണ്ടി ഒരുപാട് അധ്വാനിച്ചിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ പറയുന്നു. സിനിമയുടെ നിര്‍മാതാവ് ആന്റണി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ടെന്നും എല്ലാത്തിനുമുപരിയായി മോഹന്‍ലാല്‍ എന്ന നടന്റെ സഹരണമുണ്ടെന്നും അവര്‍ പറയുന്നു. ഈ കോമ്പിനേഷനില്‍ വരുന്ന സിനിമക്ക് യാതൊരു തരത്തിലുള്ള പോരായ്മകളും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും മല്ലിക സുകുമാരന്‍ പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം പറഞ്ഞത്.
‘ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ എന്നെ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യുമ്പോള്‍ എനിക്ക് ഒരു വിശ്വാസമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഈ പടം ഇഷ്ടപ്പെടും തീര്‍ച്ചയായും. കാരണം അത്രയും കഷ്ടപാടാണ് എന്റെ മകന്‍ സംവിധായകന്‍ എന്ന നിലയില്‍ ഈ സിനിമക്ക് വേണ്ടി എടുത്തത്.
അതുപോലെ തന്നെ കണക്കില്ലാതെ എല്ലാ സൗകര്യങ്ങളും പൈസയുടെ കണക്കും നോക്കാതെ ഏര്‍പ്പാട് ചെയ്ത് കൊടുക്കാനൊരു പ്രൊഡ്യുസര്‍ ആന്റണിയും, അതിന്റെ കൂടെ എല്ലാത്തിനും ഉപരിയായിട്ട് രാപ്പകല്‍ ഉറക്കം പോലും ശരിയാകാതെ സഹകരിക്കുന്ന ഏറ്റവും പ്രഗല്‍ഭനായ ഒരു നായകനുമുണ്ട്. ഈ ഒരു കോമ്പിനേഷന്‍ എന്ന് പറയുമ്പോള്‍ ആ പടത്തിന് ഒരു പോരായ്മയും വരാന്‍ വഴിയില്ല,’ മല്ലിക സുകുമാരന്‍ പറയുന്നു.
റിലീസിന് മുമ്പ് തന്നെ റെക്കോഡ് ബുക്കിങ് സ്വന്തമാക്കിയ എമ്പുരാന്‍ നാളെയാണ് തീയേറ്ററുകളില്‍ എത്തുന്നത്. പൃഥ്വി-മുരളിഗോപി കൂട്ടുക്കെട്ടിലെ മറ്റൊരു മികച്ച ചിത്രമാകും എമ്പുരാന്‍ എന്നാണ് സിനിമലോകം പ്രതീക്ഷിക്കുന്നത്. ആദ്യ ഷോ ആറുമണിക്ക് തന്നെ തുടങ്ങുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയില്‍ ആദ്യ ദിവസത്തില്‍ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രമാണ് എമ്പുരാന്‍.
Content Highlight: Malika sukumaran talks about the hard work behind empuran movie