കാലങ്ങളായി മലയാളികൾ കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തിൽ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരൻ. ഒരു സമയത്ത് ടെലിവിഷൻ സീരിയലുകളിൽ സജീവമായിരുന്ന മല്ലിക ഇന്നും മലയാള സിനിമയിൽ സജീവമാണ്.
കാലങ്ങളായി മലയാളികൾ കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തിൽ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരൻ. ഒരു സമയത്ത് ടെലിവിഷൻ സീരിയലുകളിൽ സജീവമായിരുന്ന മല്ലിക ഇന്നും മലയാള സിനിമയിൽ സജീവമാണ്.
മലയാളത്തിലെ യുവതാരങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ. ധ്യാൻ ശ്രീനിവാസന്റെ സിനിമയുടെ ലോക്കേഷൻ വളരെ രസകരമാണെന്നും ധ്യാൻ മികച്ച സംവിധായകനാണെന്നും അവർ പറയുന്നു.
ബേസിൽ ഒരു മികച്ച നാടനാണെന്നും ഗുരുവായൂരമ്പല നടയിൽ എന്ന സിനിമ കണ്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞതെന്നും മല്ലിക പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
‘ധ്യാനൊക്കെയുള്ള സെറ്റിൽ അഭിനയിക്കാൻ തന്നെ ഒരു രസമാണ്. ഒരു സീരിയസ് സംവിധായകന്റെ വിരട്ടലിൽ നിൽക്കുന്ന ആർട്ടിസ്റ്റായി ഒരുകാലത്തും ഫീൽ ചെയ്യുകേയില്ല. ഞാനെന്നല്ല ആർക്കും.
അതുപോലെ ബേസിൽ, അവൻ മികച്ച സംവിധായകനാണ് പക്ഷെ ബേസിൽ മികച്ചൊരു നാടനാണെന്ന് മനസിലാക്കുന്നത് ഗുരുവായൂരമ്പല നടയിൽ കാണുമ്പോഴാണ്. അതിൽ പൃഥ്വിരാജ് മാത്രമല്ല ബേസിലുമുണ്ട്. പൃഥ്വിയെ പോലെ തന്നെ തുല്യ പ്രധാന്യമുള്ള വേഷമാണ്. അവർ രണ്ട് പേരുംകൂടെയുള്ള തമാശയാണ് സിനിമ.
ബേസിലൊക്കെ എന്തൊരു നല്ല ആർട്ടിസ്റ്റാണ്. എല്ലാ രംഗത്തും അവർ കഴിവ് തെളിയിക്കുന്നുണ്ട്. ഇപ്പോൾ ധ്യാൻ നല്ലൊരു നടനാണ്, നല്ലൊരു സംവിധായകനാണ്. പാട്ട് പാടില്ല എന്നൊക്കെ തമാശക്ക് പറയുന്നതാണ്. അവരൊക്കെ പാടുന്നത് ഞാൻ കണ്ടിട്ടുണ്ട്,’മല്ലിക സുകുമാരൻ പറയുന്നു.
Content Highlight: Malika Sukumaran Talk About Basil Joseph And Dhyan Sreenivasan