തിരുവനന്തപുരം: വനം വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് സംഘടിപ്പിച്ച വന്യജീവി ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ‘മാലി’. പാതാളതവളയുടെ ജീവചക്രത്തെ അടിസ്ഥാനപ്പെടുത്തി പാരമ്പര്യജ്ഞാന കൈമാറ്റത്തിന്റെ ദൃശ്യവത്ക്കരണമാണ് മാലി.
ഇടുക്കിയിലെ ഊരാളി വിഭാഗക്കാരില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഹൃസ്വചിത്രത്തിന് അവരില്‍ നിന്ന് തന്നെ ലഭിച്ച ‘മാലി’ എന്ന പേരാണ് സ്വീകരിച്ചത്. ഇടുക്കി ജില്ലയിലെ ഊരാളി വിഭാഗക്കാര്‍ ചെറുവെള്ളച്ചാട്ടങ്ങള്‍ക്ക് പറയുന്ന പേരാണ് മാലി.
പ്രണവ് കെ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ തങ്കച്ചനാണ്. മര്‍ഷൂഖ് ബാനുവാണ് എഡിറ്റര്‍. ടൈറ്റില്‍ ഡിസൈന്‍ മുഹമ്മദ് സുഹ്‌റാബിയും പ്രൊഡക്ഷന്‍ ഡിസൈനര്‍ അമല്‍ തങ്കച്ചനും സബ് ടൈറ്റില്‍ സ്വാതി ബാലകൃഷ്ണനുമാണ് നിര്‍വഹിച്ചത്.
Content Highlight: ‘Mali’ won the first place in the Wildlife Short Film Competition organized by the Forest Department