രാജ്യം എബോള മുക്തമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഇത്രയും ദിവസം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബറിലായിരുന്നു മാലിയില്‍ ആദ്യമായി എബോള റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം എട്ട് പേര്‍ക്കായിരുന്നു മാലിയില്‍ രോഗം ബാധിച്ചിരുന്നത്. ഇതില്‍ ആറുപേരും മരണത്തിന് കീഴടങ്ങിയിരുന്നു.
8400 ല്‍ അധികം പേരാണ് എബോള ബാധിച്ച് പശ്ചിമാഫ്രിക്കയില്‍ മരിച്ചത്. ലൈബേറിയ, സിറിയ ലിയോണ്‍, ഗെനിയ എന്നിവിടങ്ങളിലാണ് എബോള ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ചിരുന്നത്.
കഴിഞ്ഞ ആഴ്ച 50 രോഗികളാണ് രാജ്യത്ത് ഉണ്ടായിരുന്നതെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യു.എന്‍ പ്രത്യേക പ്രതിനിധി ഡേവിഡ് നാബാരോ പറഞ്ഞു.