| Monday, 5th August 2024, 10:28 am

ഉക്രൈനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് മാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ഉക്രൈനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയാണെന്ന് മാലി പ്രഖ്യാപിച്ചു. പശ്ചിമാഫ്രിക്കൻ രാജ്യത്ത് അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ ഉക്രൈൻ തങ്ങളുടെ പങ്കാളിത്തം സമ്മതിച്ചതിനെ തുടർന്നാണ് നയതന്ത്ര ബന്ധം അവസാനിപ്പിക്കാൻ മാലി തീരുമാനിച്ചത്. തങ്ങളുടെ സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിനെ ഉക്രൈൻ പിന്തുണയ്ക്കുന്നുവെന്ന് മാലി ആരോപിച്ചു.

‘ ഉക്രൈൻ മിലിട്ടറി ഇന്റലിജൻസ് ഏജൻസിയുടെ വക്താവ് ആൻഡ്രി യൂസോവ് ഭീകരാക്രമണത്തിലുള്ള ഉക്രൈനിന്റെ പങ്കാളിത്തം തുറന്ന് സമ്മതിച്ചതിനെ കുറിച്ചുള്ള പ്രസ്താവനകൾ റിപ്പബ്ലിക് ഓഫ് മാലിയിലെ ട്രാൻസിഷണൽ ഗവൺമെന്റ് ഗൗരവമായി എടുക്കുന്നു. ടിൻസൗട്ടനിലെ മാലിയൻ പ്രതിരോധ – സുരക്ഷാ സേനയുടെ നാശത്തിനും മരണത്തിനുമെല്ലാം കാരണമായ തീവ്രവാദ ഗ്രൂപ്പുകളാണ് അവർ,’ കേണൽ അബ്ദുൾ മൈഗ പറഞ്ഞു.

രാജ്യത്തിന് വടക്കുഭാഗമായ ടിൻസൗട്ടനിൽ നടന്ന ഏറ്റുമുട്ടലുകളെ തുടർന്ന് മരണസംഖ്യ ഉയർന്നതായി മാലി സൈന്യം പറയുന്നു. അതേസമയം മാലിയൻ സൈന്യത്തെ പിന്തുണയ്ക്കുന്ന റഷ്യൻ- അഫിലിയേറ്റ് വാഗ്നർ ഗ്രൂപ്പ് യുദ്ധത്തെ തുടർന്ന് ഒരു കമാൻഡറുടെ മരണവും സ്ഥിരീകരിച്ചിരുന്നു.

സെനഗലിലെ ഉക്രൈനിന്റെ അംബാസഡറായ യൂറി പിവോവരോവും ഈ അഭിപ്രായങ്ങൾ ശരിവെച്ചു. അന്താരാഷ്ട്ര ഭീകരതയ്ക്കുള്ള തന്റെ രാജ്യത്തിന്റെ പിന്തുണ അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു.

‘കൂടുതൽ ഫലങ്ങൾ വരാനിരിക്കുന്നേയുള്ളൂ. ഈ ഗുരുതരമായ ആരോപണങ്ങൾ ആഫ്രിക്കയിലും സഹേലിലും നടന്ന ആക്രമണങ്ങളിൽ ഉക്രൈനിന്റെ പിന്തുണ കൂടുതൽ വ്യക്തമായി കാണിക്കുന്നു.

അതിനാൽ ഉക്രൈനുമായുള്ള നയതന്ത്ര ബന്ധം ഉടൻ അവസാനിപ്പിക്കാനും വിഷയം യോഗ്യതയുള്ള ജുഡീഷ്യൽ അധികാരികൾക്ക് കൈമാറാനും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് മാലിയെ അസ്ഥിരപ്പെടുത്തുന്നത് തടയാൻ സർക്കാർ തീരുമാനിച്ചു. പ്രത്യേകിച്ച് ഉപമേഖലയിലെ ഉക്രെനിയൻ എംബസികളിൽ നിന്ന്,’അബ്ദുൾ മൈഗ കൂട്ടിച്ചേർത്തു.

Content Highlight: Mali cuts diplomatic ties with Ukraine

We use cookies to give you the best possible experience. Learn more