കോലലംപുര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച മലേഷ്യന്‍ പ്രധാനമന്ത്രിയുടെ നിലപാടിന് പ്രതികാര നടപടിയുമായി ഇന്ത്യ. മലേഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഇന്ത്യയുടെ പ്രതികാര നടപടി. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്.
മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പൗരത്വ നിയമത്തില്‍ നിലപാട് രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യ വാണിജ്യരംഗത്ത് മലേഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാം ഓയില്‍ ഇറക്കുമതിയ്ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്താണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണം, കഴിഞ്ഞ 70 വര്‍ഷത്തോളമായി ഇന്ത്യയിലെ ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. മതേതര രാജ്യമായ ഇന്ത്യ മുസ്‌ലിങ്ങള്‍ക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ദുഃഖകരമാണെന്നുമായിരുന്നു മേലഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ മഹാതിര്‍ മുഹമ്മദിന്റെ പ്രതികരണത്തിന് പിന്നാലെ പാം ഓയില്‍ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു ഇന്ത്യ.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാം ഓയില്‍ ഇറക്കുമതി ചെയ്യുന്ന മലേഷ്യയ്ക്ക് ആശങ്കയുണ്ടെങ്കിലും തെറ്റുകണ്ടാല്‍ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെ ഇലക്ട്രോണിക് മേഖലയിലും മലേഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തി.
ഖനി മേഖലയിലും ഇന്ത്യ മലേഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.