| Sunday, 22nd September 2013, 2:16 pm

ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് കിരീടം മലേഷ്യയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ക്വാലംലംപൂര്‍: ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് കിരീടം ആതിഥേയരായ മലേഷ്യ സ്വന്തമാക്കി. ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനത്തെത്താനേ സാധിച്ചുള്ളു. തായ്‌ലന്റാണ് മൂന്നാം സ്ഥാനത്ത്.

12 സ്വര്‍ണം വീതം നേടി ഇന്ത്യയും മലേഷ്യയും സ്വര്‍ണവേട്ടിയില്‍ ഒപ്പമെത്തി. എന്നാല്‍ വെള്ളിമെഡലുകളുടെ എണ്ണത്തില്‍ മലേഷ്യ ഇന്ത്യയെ പിന്തള്ളി.

മലേഷ്യക്ക് 14 ഉം ഇന്ത്യയ്ക്ക് 11 വെള്ളിയുമാണ് ലഭിച്ചത്. ഇന്ന് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വി.വി. ജിഷ സ്വര്‍ണം കരസ്ഥമാക്കി. പാലക്കാട് പറളി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ജിഷ.

ഇന്നലെ 1500 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്രയും പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലും പെണ്‍കുട്ടികളുടെ 100 മീ. ഹര്‍ഡില്‍സില്‍ ഇടുക്കി വണ്ണപ്പുറം എസ്.എന്‍.എം. സ്‌കൂളിലെ ടി.എസ്. ആര്യയും സ്വര്‍ണ്ണം നേടിയിരുന്നു.

ചിത്രയുടേയും അഫ്‌സലിന്റേയും രണ്ടാംസ്വര്‍ണമാണിത്. 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്രയും അഫ്‌സലും സ്വര്‍ണം നേടിയത്. നേരത്തെ 3,000 മീറ്ററില്‍ ചിത്രയും 800 മീറ്ററില്‍ അഫ്‌സലും സ്വര്‍ണം നേടിയിരുന്നു.

മൂന്നു മിനിറ്റ് 58 സെക്കന്‍ഡില്‍ അഫ്‌സല്‍ ഓടിയെത്തി. നാലു മിനിറ്റ് 39 സെക്കന്‍ഡിലാണ് ചിത്രയുടെ സ്വര്‍ണനേട്ടം. ടി.എസ് ആര്യ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി.

പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ മലയാളിതാരം മരിയ ജെയ്‌സണ് വെള്ളി നേടി. പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ സപ്ന ബര്‍മന്‍  16.60 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി.

Latest Stories

We use cookies to give you the best possible experience. Learn more