മാലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രജ്ഞ്യാ സിങ്ങ് താക്കൂര്‍ ഭോപാലില്‍ മുന്നേറുന്നു
ഭോപാല്‍: 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോള്‍ ഭോപാലില്‍ പ്രജ്ഞ്യാ സിങ്ങ് താക്കൂര്‍ 168901 വോട്ടുകള്‍ക്ക് മുന്നില്‍. 2008 മാലേഗാവ് സ്‌ഫോടനത്തില്‍ 9 വര്‍ഷം തടവിലായിരുന്ന പ്രഗ്യാ സിങ്ങ് താക്കൂര്‍ ഏപ്രിലിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
മഹാരാഷ്ട്രയിലെ മാലേഗാവില്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രജ്ഞ്യാ സിങ്ങ് ഇപ്പോഴും പ്രതിയാണ്. കോണ്‍ഗ്രസിന്റെ ദിഗ് വിജയ് സിങ്ങിന് 44 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ പ്രജ്ഞ്യാ സിങ്ങിന് 55 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
ബി.ജെ.പിക്കെതിരെ ‘കാവി ഭീകരര്‍’ എന്ന വാക്ക് കൊണ്ട് വന്നത് ദിഗ് വിജയ് സിങ്ങ് ആണെന്നും അയാളെ പരാജയപ്പെടുത്താനാണ് പ്രജ്ഞ്യയെ കളത്തിലിറക്കിയതെന്നും നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.
വിവാദങ്ങളിലൂടെയും വര്‍ഗ്ഗീയ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധയാണ് പ്രജ്ഞ്യാ സിങ്ങ് താക്കൂര്‍. വര്‍ഷങ്ങളായി ബി.ജെ.പി ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ഭോപാല്‍.
മുന്‍ ആര്‍.എസ്.എസ്. അംഗവും വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗം നേതാവുമാണ് പ്രഗ്യാസിങ്ങ് താക്കൂര്‍.