| Saturday, 24th October 2015, 4:39 pm

മാലി പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന; വൈസ് പ്രസിഡന്റ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാലെ:  മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് വൈസ് പ്രസിഡന്റ് അഹ്മദ് അദീപിനെ അധികൃതര്‍ അറസ്റ്റ് ചെയ്തു. ബോംബ് സ്‌ഫോടനം നടത്തി വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വൈസ് പ്രസിഡന്റിനെ ജയിലിലടച്ച വിവരം അഭ്യന്തരമന്ത്രി ഉമര്‍ നസീറാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

സെപ്റ്റംബര്‍ 28ന് സൗദി സന്ദര്‍ശനം  കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവെയാണ് അബ്ദുല്ല അമീനെ ബോട്ട് തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്. സ്‌ഫോടനത്തില്‍ നിന്നും അബ്ദുല്ല യമീന്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പൊട്ടിത്തെറിയില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അബ്ദുല്ല യമീന്‍ തന്നെയാണ് അഹ്മദ് അദീബിനെ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നത്. പദവിയിലുണ്ടായിരുന്ന മുഹമ്മദ് ജമീലിനെ ഇംപീച്ച് ചെയ്ത് കൊണ്ടായിരുന്നു അദീബിനെ നിയമിച്ചിരുന്നത്.

മാലിദ്വീപില്‍ ജനാധിപത്യ രീതിയിലൂടെ അധികാരത്തിലേറിയ മുഹമ്മദ് നഷീദിനെ അട്ടിമറിച്ചാണ് അബ്ദുല്ല യമീന്‍ പ്രസിഡന്റായത്. അധികാരത്തിലേറിയതിന് ശേഷം നഷീദിനെ യമീന്‍ ജയിലിലടച്ചിരുന്നു.

We use cookies to give you the best possible experience. Learn more