[]മാലിദ്വീപ് : രാജ്യത്തിലെ പ്രസിഡണ്ട് തിരഞ്ഞൈടുപ്പ് നവംബര്‍ 9ന് നടക്കുമെന്ന് മാലിദ്വീപ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച നടക്കാനിരുന്ന തിരഞ്ഞെടുപ്പ് സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് പോലീസ് മാറ്റി വെക്കുകയായിരുന്നു.
വോട്ടര്‍മാരുടെ പേരുകള്‍ വ്യാജവും അവര്‍ ജീവിച്ചിരിപ്പില്ലാത്തവരുമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സെപ്തംബര്‍ 7ലെ തിരഞ്ഞെടുപ്പ് ഫലം സുപ്രീംകോടതി റദ്ദാക്കിയത്.
പുതിയ ക്രമീകരണം നിലവിലുള്ള രാഷ്ട്രീയ സ്തംഭനത്തെ ദൂരീകരിച്ചേക്കാം. 9ാം തിയ്യതി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആരും വിജയിച്ചില്ലെങ്കില്‍ 16ാം തിയ്യതി മറ്റൊരു തിരഞ്ഞെടുപ്പ് കൂടി നടത്തുമെന്നും ഉപതിരഞ്ഞടുപ്പ് കമ്മീഷണര്‍ അഹമ്മദ് ഫയാസ് തിങ്കളാഴ്ച്ച പ്രഖ്യാപിച്ചു.
നവംബര്‍ 11 ന് ഇരിപ്പ് പ്രസിഡണ്ട് മുഹമ്മദ് വഹീദ് ഹസ്സന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പായി പ്രസിഡണ്ടിനെ തിരഞ്ഞെടുക്കപ്പെടണമെന്നാണ് ഭരണഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വോട്ടിങ്ങ് രജിസ്ട്രിക്ക് വേണ്ടിയുള്ള അനുമതി നേടുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടതിനാലാണ് ശനിയാഴ്ച്ച നടക്കാനിരുന്ന തിരഞ്ഞെടുപ്പ് പോലീസ് മാറ്റിവച്ചത്.
റദ്ദാക്കപ്പെട്ട തിരഞ്ഞെടുപ്പ് ഫലത്തില്‍ 45%ത്തിലധികം ഭൂരിപക്ഷം നേടിയത് മുന്‍ പ്രസിഡണ്ട് മുഹമ്മദ് നഷീദായിരുന്നു. തിരഞ്ഞെടുപ്പ് വൈകിയതിലും ഭരണകാലം പൂര്‍ത്തിയായിട്ടും അധികാരത്തിലിരിക്കുന്നതിനുമെതിരെ വഹീദ് ഹസ്സനെതിരെ അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചു.
വഹീദ് അധികാരം സ്പീക്കറിന് കൈമാറണമെന്നും പുതിയ തിരഞ്ഞെടുപ്പ് സ്പീക്കറിന്റെ മേല്‍നോട്ടത്തില്‍ തന്നെ നടത്തണമെന്നും നഷീദ് പറഞ്ഞു.
ഏറെക്കാലം മാലിദ്വീപിന്റെ ഏകാധിപതിയ്യിരുന്ന മൗമൂന്‍ അബ്ദുള്‍ ഗയൂമിന്റെ സഹോദരന്‍ യാമിന്‍ അബ്ദുള്‍ ഗയൂം ആണ് തിരഞ്ഞെടുപ്പിലെ നഷീദിന്റെ മുഖ്യ പ്രതിയോഗി.