മാലി: മാലിദ്വീപില്‍ നാല്‍പ്പത്തിയഞ്ചു ദിവസം നീണ്ടുനിന്ന അടിയന്തിരാവസ്ഥ പിന്‍വലിച്ചു. രാഷ്ട്രീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസമായിരുന്നു പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. സമാധാന അന്തരീക്ഷം തിരിച്ചുപിടിക്കുന്നതിനായി രാജ്യത്തിന്റെ സുരക്ഷാ വിഭാഗം നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രസിഡന്റിന്റെ ഓഫീസ് അടിയന്തിരാവസ്ഥ പിന്‍വലിക്കുന്ന വിവരം പുറത്തുവിട്ടത്.
സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ഒരുപാടു പ്രതിപക്ഷ നേതാക്കളെ സര്‍ക്കാര്‍ ജയിലിലടക്കുകയും ചെയ്തിരുന്നു. തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി നിര്‍ദ്ദേശം നല്‍കിയതോടെ ചീഫ് ജസ്റ്റീസുള്‍പ്പടെയുള്ള രണ്ടു സുപ്രീം കോടതി ജഡ്ജിമാരെ അറസ്റ്റു ചെയ്യുകയുമുണ്ടായി.
പതിനഞ്ച് ദിവസത്തേക്കായി ഫെബ്രുവരി അഞ്ചിന് പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ പാര്‍ലമന്റിന്റെ അംഗീകാരത്തോടെ 30 ദിവസത്തേക്കുകൂടി നീട്ടുകയായിരുന്നു. മുന്‍ പ്രസിഡന്റും അബ്ദുല്ല യമീന്റെ സഹോദരനുമായ മൗമൂന്‍ അബ്ദുല്‍ ഗയൂമിനേയും അടിയന്തിരാവസ്ഥാകാലയളവില്‍ അറസ്റ്റുചെയ്തിരുന്നു.
Also Read: അശ്ലീല പരാമര്‍ശം; ഫാറൂഖ് കോളജ് അദ്ധ്യാപകന്‍ ജൗഹറിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു