ലക്ഷദ്വീപിനെയും മാലിദ്വീപിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ വലിയ രാഷ്ടീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാലിദ്വീപ് മുന്‍ പ്രധാനമന്ത്രി മുഹമ്മദ് നഷീദ് ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
ഇന്ത്യക്കെതിരായ പരാമര്‍ശങ്ങള്‍ മാലിദ്വീപ് സര്‍ക്കാരിന്റെ നയമല്ലെന്ന് വ്യക്തമാക്കണമെന്ന് ഇന്ത്യന്‍ അഭിനേതാക്കളായ അക്ഷയ് കുമാര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. കൂടാതെ വിനോദ സഞ്ചാരങ്ങള്‍ക്കായി ലക്ഷദ്വീപടക്കമുള്ള ഇന്ത്യന്‍ കേന്ദ്രങ്ങളെ പരിഗണിക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്തു.
വിവാദങ്ങള്‍ക്കൊടുവില്‍ മന്ത്രിമാര്‍ ഈ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രിമാരുടെ നിലപാട് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന് മാലിദ്വീപ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട രാജ്യത്തെ നേതാക്കളുടെ നിലപാടുകളും പരാമര്‍ശങ്ങളും രാജ്യങ്ങളുടെ ബന്ധങ്ങളെ ബാധിക്കുന്നതും വിദ്വേഷം വളര്‍ത്തുന്നതും അവരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlight: Maldives government expels three ministers for remarks against Narendra Modi