“ഈ വിഷയം ദ്രുതഗതിയില്‍ കൈകാര്യം ചെയ്യപ്പെട്ടതില്‍ സന്തോഷമുണ്ട്. രാജ്യം സാധാരണ കാല്‍വെപ്പുകളിലേക്ക് തിരികെയെത്തിയിരിക്കുന്നു.” മാലിദ്വീപ് വിദേശകാര്യമന്ത്രി ദുന്യ മൗമൂന്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് പോലീസിനും സായുധസേനയ്ക്കും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് മൗമൂന്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രമുഖ വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമായ മാലിദ്വീപ് രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ആഴ്ച്ചകളായി നിശ്ചലമായിരുന്നു. ഇതിനിടെ ഇതിനിടെ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്റ് അഹമ്മദ് അദീബിനെതിരെ കുറ്റം ചുമത്തുകയും ചെയ്തു.
സെപ്റ്റംബറിലാണ് പ്രസിഡന്റ് അബ്ദുള്ള യമീന്റെ സഞ്ചരിച്ച ബോട്ടില്‍ സ്‌ഫോടനം നടന്നത്. എന്നാല്‍ യമീന്‍ ഇതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കുകള്‍ പറ്റി.