| Wednesday, 12th May 2021, 11:16 pm

ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്തി മാലിദ്വീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാലിദ്വീപ്: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി മാലിദ്വീപ്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

മാലിദ്വീപിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും ആശ്രയിക്കുന്നത് മേഖലകളിലൊന്നാണ് ടൂറിസം.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാലിദ്വീപില്‍ കൊവിഡ് കേസുകളില്‍ 15 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായത്. വ്യാഴാഴ്ച മുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ക്ക് മാലിദ്വീപ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയും വിലക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Maldives Bans Travellers From India, 6 Other South Asian Nations

We use cookies to give you the best possible experience. Learn more