മാലിദ്വീപ്: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി മാലിദ്വീപ്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
മാലിദ്വീപിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും ആശ്രയിക്കുന്നത് മേഖലകളിലൊന്നാണ് ടൂറിസം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാലിദ്വീപില്‍ കൊവിഡ് കേസുകളില്‍ 15 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായത്. വ്യാഴാഴ്ച മുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ക്ക് മാലിദ്വീപ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയും വിലക്കിയിട്ടുണ്ട്.